മാല്‍പെയില്‍ വഴക്കിനിടെ മല്‍സ്യത്തൊഴിലാളിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

മംഗളൂരു: ബോട്ടില്‍ നടന്ന വഴക്കിനിടെ മല്‍സ്യത്തൊഴിലാളിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടവൂര്‍ പടുക്കരെ ഡാക്കെയില്‍ ആണ് സംഭവം നടന്നത്. ചിക്മംഗളൂരു സ്വദേശി അഭിഷേക്(24) ആണ് കൊല്ലപ്പെട്ടത്. പ്രതി ഗോവിന്ദയെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. നങ്കൂരമിട്ടിരുന്ന ബോട്ടില്‍ വച്ച് നടന്ന തര്‍ക്കത്തിനിടെ ഗോവിന്ദ അഭിഷേകിനെ കുത്തിപ്പരിക്കല്‍പ്പിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഗോവിന്ദ സ്ഥലം വിട്ടു. വിവരത്തെ തുടര്‍ന്ന് മാല്‍പെ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 24 മണിക്കൂറിനിടെ ഉഡുപ്പി ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page