ജില്ലാ കൈത്തറി ഓണമേളയില്‍ കവര്‍ച്ച; 44,000 രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്നു, മോഷ്ടിക്കാനെത്തിയവരുടെ ദൃശ്യം സിസിടിവിയില്‍, നീലേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: നീലേശ്വരം ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന ജില്ലാ കൈത്തറി ഓണം മേളയിലെ തുണിത്തരങ്ങള്‍ കവര്‍ന്നു. 44,000 രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്ന കള്ളന്മാരുടെ ദൃശ്യം സിസിടിവില്‍ പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്. കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാരീസ് കൗണ്ടറില്‍ നിന്ന് 31,000 രൂപയുടെ സാരികള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ വീവേഴ്‌സ് സൊസൈറ്റി ഉള്‍പ്പെടെയുള്ള സ്റ്റാളുകളില്‍ നിന്ന് മോഷണം പോയിട്ടുണ്ട്. 3 പേരാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്നാണ് വിവരം. ഒരാളെ കാവല്‍ നിര്‍ത്തി മറ്റു രണ്ടുപേര്‍ മോഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ കോ-ഓര്‍ഡിനേറ്ററുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page