ബസിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി; 7 വയസ്സുകാരന് ദാരുണാന്ത്യം

വഡോദര: നിർത്തിയിട്ട ബസ്സിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് ഗുജറാത്തിലെ വഡോദരയിൽ ആണ് സംഭവം. ദിവ്യേഷ് റാത്വ എന്ന ഏഴു വയസ്സുകാരനാണ് മരിച്ചത്. കൂലിപ്പണിക്കാരായിരുന്നു ദിവ്യേഷിന്റെ മാതാപിതാക്കൾ. ഗാരേജിന്റെ പിന്നിലായിരുന്നു ഇവരുടെ താമസം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഗ്യാരേജിന് സമീപത്തേക്ക് പോവുകയായിരുന്നു. അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സിലേക്ക് കുട്ടി കയറാൻ ശ്രമിച്ചു. പെട്ടെന്നാണ് ബസ്സിന്റെ ഹൈഡ്രോളിക് വാതിൽ അടഞ്ഞത്. കുട്ടിയുടെ കഴുത്ത് അതിനിടയിൽ കുടുങ്ങിപ്പോയി. ശബ്ദം കേട്ട് ഗാരേജിലുണ്ടായിരുന്ന രണ്ടുപേർ …

അധ്യാപികയുടെ മർദ്ദനം : ആറു വയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

അമരാവതി: ആന്ധ്രപ്രദേശ് തലസ്ഥാനമായ അമരാവതിക്കടുത്ത വിശാഖപട്ടണത്തു ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആറു വയസ്സുകാരൻ അധ്യാപികയുടെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. വിശാഖപട്ടണം വൺ ടൗൺ മേഖലയിലെ ലിറ്റിൽ ഗാർഡൻ സ്കൂളിലാണ് നാടിനെ നടത്തിയ സംഭവമുണ്ടായത്. ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രണയ് തേജയെ അധ്യാപിക മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പറയുന്നു. ക്ലാസ് മുറിയിൽ അവശനായി വീണ കുട്ടിയെ വിശാഖപട്ടണത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് രക്ഷിതാക്കളും കുട്ടിയുടെ ബന്ധുക്കളും സ്കൂളിലും ആശുപത്രിയിലുംപാഞ്ഞെത്തി. സ്കൂളിൽ കുട്ടികളോടു …

മയക്കുവെടിയേറ്റ പുലി ചത്തു; മാലൂരിലെ സ്ഥല ഉടമയെ ഒന്നാം പ്രതിയാക്കി കേസെടുക്കും, കെണിവെച്ചയാളെയും പ്രതിചേർക്കുമെന്ന് വനംവകുപ്പ്

കണ്ണൂർ: മാലൂരിലെ ജനവാസമേഖലയിലെ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയാണ് ചത്തത്. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ചികിത്സയ്ക്കായി ആറളത്ത് എത്തിച്ചപ്പോഴായിരുന്നു മരണം. അതേസമയം ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് പുലി കെണിയിൽ കുടുങ്ങിയത്. തൊഴുത്തിൽ കെട്ടിയിട്ട പശു നിർത്താതെ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലിയെ കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. കെണിയിൽ കുടുങ്ങിയത് പുലിയാണെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ …

ആയമ്പാറ, പണമ്മലിലെ വണ്ണാർത്ത് നാരായണൻ അന്തരിച്ചു

കാസർകോട്: പെരിയ , ആയമ്പാറ,പണമ്മലിലെ വണ്ണാർത്ത് നാരായണൻ (75)അന്തരിച്ചു. ഭാര്യ: കെ.കാർത്യായനി. മക്കൾ: കെ .പത്മനാഭൻ ,കെ മധു (ഡ്രൈവർ, പെരിയ ), കെ.പ്രസന്ന (കല്യോട്ട് ). മരുമക്കൾ: രാധ, ശ്രീജ, കൃഷ്ണൻ .സഹോദരങ്ങൾ: വി.കുഞ്ഞമ്പു, വി. ശാരദ , പരേതരായ വി.കല്യാണി , വി. തമ്പായി, വി. മീനാക്ഷി .

ഭാരതീയ പോസ്റ്റല്‍ പെന്‍ഷനേഴ്‌സ് സംഘ് പൊതുയോഗം നടത്തി

കാസര്‍കോട്: ഭാരതീയ പോസ്റ്റല്‍ പെന്‍ഷനേഴ്‌സ് സംഘ് (ബി എം എസ് )പൊതുയോഗം ജില്ലാ സെക്രട്ടറി കെ.വി ബാബു ഉല്‍ഘാടനം ചെയ്തു. ബി പി പി എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ യശോദ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍മഥന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി നരേന്ദ്രന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ഓര്‍ഗനൈ സിഗ് സെക്രട്ടറി ബി.വാസുദേവ, ജില്ലാ ഓര്‍ഗനൈസി ഗ് സെക്രട്ടറി കൊട്ടോടി നാരായണന്‍. ബാലകൃഷ്ണ അഡിഗ, കുമ്പള പഞ്ചായത്ത് മെമ്പര്‍ എ …

ഡയലൈഫ് ഹോസ്പിറ്റല്‍ ആരോഗ്യയാത്ര സംഘടിപ്പിച്ചു

കാസര്‍കോട്: ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ‘ഡയലൈഫ് ആരോഗ്യയാത്ര’ ചെമ്മനാട് വൈ.എം.എം.എ ഹാളില്‍ നടന്നു. പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ്.ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന നെജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം റുക്സാന നിസാം അധ്യക്ഷത വഹിച്ചു. ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഐ.കെ. മൊയ്തീന്‍ കുഞ്ഞി ആരോഗ്യയാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഹോസ്പിറ്റലിന്റെ ആരോഗ്യ കാര്‍ഡ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി അദ്ദേഹം …

തിയറ്ററിലെ ബാത്‌റൂമില്‍ പൊലീസുകാരന്‍ മരിച്ച നിലയില്‍

കൊച്ചി: സിനിമ തിയറ്ററില്‍ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസാ(50)ണ് മരിച്ചത്. ആലുവ സീനത്ത് തിയറ്ററില്‍ വ്യാഴാഴ്ച രാവിലെ സിനിമ കാണാന്‍ എത്തിയതായിരുന്നു. ബാത്‌റൂമില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സിനിമ നടന്നുകൊണ്ടിരിക്കെ ബാത്‌റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. വൈക്കം -തലയോലപ്പറമ്പ് റോഡില്‍ വടയാര്‍ …

നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂളിലേയ്ക്ക് നടന്നു പോവുകയായിരുന്ന പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പള്ളത്തടുക്കയിലെ രമേശ (43)നെയാണ് ബദിയഡുക്ക എസ് ഐ സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിബിന്‍, ധനേഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേയ്ക്കു തനിച്ച് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു പീഡനത്തിനു ഇരയാക്കിയെന്നാണ് കേസ്. വിവിധ സ്ഥലങ്ങളിലെ സി സി …

അശ്ലീല വിഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമം; അറസ്റ്റിലായ പടന്ന സ്വദേശി റിമാന്റില്‍

കാസര്‍കോട്: അശ്ലീല വിഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റിലായി. പടന്ന സ്വദേശി അബ്ദുല്‍ നാസറി(41)നെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 കാരനെ വിളിച്ചുവരുത്തി മൊബൈലില്‍ അശ്ലീല വിഡിയോ കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. പോക്‌സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റുചെയ്തു.

കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍

കാസര്‍കോട്: കാലിക്കടവ് ദേശീയ പാതയില്‍ വച്ച് കാറില്‍ കടത്തുന്നതിനിടയില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. അമ്പലത്തറ സ്വദേശി മുഹമ്മദ് സാബിറിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടി യത്.മയക്കുമരുന്നു കടത്ത് കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. പെരുമ്പാവൂര്‍, അറക്കപ്പടി, സ്വദേശികളായ പിഎ അബ്ദുല്‍ സലാം (27) കെഎച്ച് മുഹമ്മദ് ഹുസൈന്‍ (28), പിഎ അബ്ബാസ് (50) സൈനുല്‍ ആബിദ് (48) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്നഈ പ്രതികളെ ജില്ലാ കോടതി മൂന്നു ദിവസത്തേക്ക് …

സ്‌കൂള്‍ കലോത്സവം: മാര്‍ക്കുകള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍; എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നു പണം വാങ്ങരുതെന്നും ഉത്തരവ്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവ മത്സരത്തിന്റെ വിധി നിര്‍ണയം നടത്തുമ്പോള്‍ ഓരോ മത്സരാര്‍ത്ഥിയുടെയും ഗ്രൂപ്പിന്റെയും മാര്‍ക്കുകള്‍ വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി സ്‌ക്രോള്‍ ചെയ്ത് സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവനടത്തിപ്പില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കലോത്സവത്തിന്റെ പേരില്‍ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. മേഖലയില്‍ പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ …

‘താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; എംഡിഎംഎ കേസിലെ പ്രതിയായ കാവ്യ ടീച്ചര്‍

കോഴിക്കോട്: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നും എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകരിലൊരാളായ കാവ്യ. വടകര കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് താന്‍ നിരപരാധിയാണെന്ന് കാവ്യ അവകാശപ്പെട്ടത്. ലഹരി ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സാഹചര്യങ്ങള്‍ കാരണം കേസില്‍ ഉള്‍പ്പെടുകയാണുണ്ടായതെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആദ്യം അറസ്റ്റിലായ കീര്‍ത്തന പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും സംഭവത്തില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്കു കൊണ്ടുപോയി. കോടതിയില്‍ …

മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകര്‍ക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സിജെപി സമരത്തിന് പിന്തുണയുമായി ജാന്‍മണി ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടുദിവസമാണ് ജാന്‍മണി പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജന്തര്‍ …

നൊമ്പരമായി റിഹാന്‍ അഹമ്മദ്; റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍പടിയത്ത് വീട്ടില്‍ ബിനാഫിന്റെ മകന്‍ റിഹാന്‍ അഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7.10നാണ് അപകടം നടന്നത്. റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. പിന്നീടാണ് കുട്ടിവെള്ളത്തില്‍ അകപ്പെട്ട കാര്യം ശദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ റിസോര്‍ട്ട് ജീവനക്കാരും മറ്റും കുട്ടിയെ പുറത്തെടുത്ത് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിസോര്‍ട്ടില്‍ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. …

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൊന്നത് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍: ശരീരത്തില്‍ കണ്ടത് 27 മുറിവുകള്‍, കൊലയ്ക്ക് പ്രേരിപ്പിച്ച കാരണം ഇതാണ്

ഹൈദരാബാദ്: തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയത് സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കൊണ്ടമല്ലേപ്പള്ളി നാഗാര്‍ജുന പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ പിടിക്കപ്പെട്ടതും സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ നടപടിയെടുത്തതും അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈമാസം 11 ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 27 മുറിവുകളുണ്ടായിരുന്നു. …

ബന്ധുവീട്ടിലെ പൂവന്‍ കോഴിയെ കാണാതായി: ചോദ്യം ചെയ്ത യുവാവിനു നേരെ വടിവാള്‍ വീശി വധഭീഷണി, മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ആശുപത്രിയിലേയ്ക്ക് ചികിത്സ തേടി പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ വീശി വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ഉപ്പള, കോടിബയല്‍, അന്‍സാള, മന്‍സിലിലെ മുഹമ്മദ് ആത്തിഖ് (27) നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. അയാസ്, സൈഫു, അന്‍ഫല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ (ബുധന്‍) രാവിലെ ഒന്‍പതു മണിയോടെ ഉപ്പള ഫെഡറല്‍ ബാങ്ക് ശാഖയ്ക്കു മുന്നിലാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ആത്തിഖിന്റെ ബന്ധു വീട്ടില്‍ നിന്നു പൂവന്‍ കോഴിയെ കാണാതായതു …

ട്രെയിന്‍ യാത്രക്കിടയില്‍ ബായാര്‍ സ്വദേശിയുടെ ലാപ് ടോപ് കൊള്ളയടിച്ചു

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ കാസര്‍കോട്, ബായാര്‍ സ്വദേശിയുടെ ലാപ്‌ടോപ്പ് കൊള്ളയടിച്ചതായി പരാതി. ബെരിപ്പദവ്, ബള്ളൂര്‍ ഹൗസിലെ ഇബ്രാഹിം ഇഷാന്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഏറനാട് എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു പരാതിക്കാരന്‍.ഡി-1 കോച്ചിലായിരുന്നു യാത്ര. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് 80000 രൂപ വില വരുന്ന ലാപ്‌ടോപ് അടങ്ങിയ ബാഗ് കാണാനില്ലെന്ന കാര്യം അറിഞ്ഞതെന്നു ഇബ്രാഹിം ഇഷാന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

മൂക്കില്‍ നിന്ന് രക്തം; ആശുപത്രിയില്‍ ചികില്‍സക്കെത്തിയ 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കാസര്‍കോട്: മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ ആശുപത്രിയില്‍ ചികില്‍സക്കെത്തിച്ച 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരിപ്പൂര്‍ പേക്കടത്തെ ഫയ്‌റൂസിന്റെയും നഫീസയുടെയും മകള്‍ മിലാ ഫാത്തിമ ബിന്ദ് ഫയ്‌റൂസ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. കാടങ്കോട്ടെ വീട്ടില്‍ അനക്കമില്ലാതെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ വീട്ടുകാര്‍ ഉടന്‍ തന്നെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ചന്തേര പൊലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചു. സഹോദരങ്ങള്‍: സൈബ, മീരാന്‍.