കാസര്‍കോട്: കാലിക്കടവ് ദേശീയ പാതയില്‍ വച്ച് കാറില്‍ കടത്തുന്നതിനിടയില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. അമ്പലത്തറ സ്വദേശി മുഹമ്മദ് സാബിറിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടി യത്.
മയക്കുമരുന്നു കടത്ത് കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. പെരുമ്പാവൂര്‍, അറക്കപ്പടി, സ്വദേശികളായ പിഎ അബ്ദുല്‍ സലാം (27) കെഎച്ച് മുഹമ്മദ് ഹുസൈന്‍ (28), പിഎ അബ്ബാസ് (50) സൈനുല്‍ ആബിദ് (48) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന
ഈ പ്രതികളെ ജില്ലാ കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഏതാനും ദിവസം മുമ്പാണ് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയത്.
അതേ സമയം എംഡിഎംഎ കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായ അഭിഭാഷകന്‍ ഹാജരായത് വിവാദത്തിന് തിരികൊളുത്തി.







