തിയറ്ററിലെ ബാത്‌റൂമില്‍ പൊലീസുകാരന്‍ മരിച്ച നിലയില്‍

കൊച്ചി: സിനിമ തിയറ്ററില്‍ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസാ(50)ണ് മരിച്ചത്. ആലുവ സീനത്ത് തിയറ്ററില്‍ വ്യാഴാഴ്ച രാവിലെ സിനിമ കാണാന്‍ എത്തിയതായിരുന്നു. ബാത്‌റൂമില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സിനിമ നടന്നുകൊണ്ടിരിക്കെ ബാത്‌റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. വൈക്കം -തലയോലപ്പറമ്പ് റോഡില്‍ വടയാര്‍ സ്വദേശിയാണ് ശിവദാസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page