കാസര്‍കോട്: മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ ആശുപത്രിയില്‍ ചികില്‍സക്കെത്തിച്ച 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരിപ്പൂര്‍ പേക്കടത്തെ പി മുഹമ്മദ് ഫായിസിന്റെ മകള്‍ മിലാ ഫാത്തിമ ബിന്ദ് ഫയ്‌റൂസ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. വീട്ടില്‍ അനക്കമില്ലാതെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ വീട്ടുകാര്‍ ഉടന്‍ തന്നെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ കുഞ്ഞ്മരിച്ചതായി സ്ഥിരീകരിച്ചു. ചന്തേര പൊലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചു.







