കാസര്‍കോട്: അശ്ലീല വിഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റിലായി. പടന്ന സ്വദേശി അബ്ദുല്‍ നാസറി(41)നെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 കാരനെ വിളിച്ചുവരുത്തി മൊബൈലില്‍ അശ്ലീല വിഡിയോ കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. പോക്‌സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റുചെയ്തു.







