‘താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; എംഡിഎംഎ കേസിലെ പ്രതിയായ കാവ്യ ടീച്ചര്‍

കോഴിക്കോട്: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നും എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകരിലൊരാളായ കാവ്യ. വടകര കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് താന്‍ നിരപരാധിയാണെന്ന് കാവ്യ അവകാശപ്പെട്ടത്. ലഹരി ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സാഹചര്യങ്ങള്‍ കാരണം കേസില്‍ ഉള്‍പ്പെടുകയാണുണ്ടായതെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആദ്യം അറസ്റ്റിലായ കീര്‍ത്തന പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും സംഭവത്തില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്കു കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയ കാവ്യയെയും കേസിലെ മറ്റൊരു പ്രതിയായ നിഷയെയും രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണി വരെയാണ് ഇവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ടുപേരെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിലെ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. ഒന്നാം പ്രതിയായ കീര്‍ത്തനയെ നേരത്തെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ അധ്യാപികമാരായിരുന്നു കേസില്‍ പിടിയിലായ വി.പി.നീഷ്മ, കാവ്യ, കീര്‍ത്തന. കേസിലെ മുഖ്യപ്രതിയായ ഷിന്റോ ഷിബുവിനെ(22) ഇനിയും പിടികൂടാനായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page