കോരിക്കാറിലെ സുബ്ബ മണിയാണി അന്തരിച്ചു

ബദിയഡുക്ക: കുംബഡാജെ കുദിങ്കില കട്ടദ കോരിക്കാറുവിലെ സുബ്ബ മണിയാണി (53) കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നു അന്തരിച്ചു. മംഗ്‌ളൂരുവില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. പിന്നീട് ബദിയഡുക്ക ടൗണില്‍ പൂ വില്‍പ്പനക്കടയും നടത്തിയിരുന്നു. ഭാര്യ: സാവിത്രി. മക്കളില്ല. സഹോദരങ്ങള്‍: കൃഷ്ണ, ലീലാവതി, ഗീത. പരേതനായ നാരായണന്‍.

കണ്ണൂരില്‍ പന്നിക്കു വച്ച കെണിയില്‍ പുലി കുടുങ്ങി

കണ്ണൂര്‍: കണ്ണൂര്‍, മാലൂരില്‍ പന്നി ശല്യം തടയാന്‍ വച്ച കെണിയില്‍ പുലി കുടുങ്ങി. മാലൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ റബ്ബർ തോട്ടത്തിലാണ് പുലി കുടുങ്ങിയത്. കെപിആര്‍ നഗര്‍ സ്വദേശിയായ രാമകൃഷ്ണന്റെ തോട്ടമാണിത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. അരയില്‍ കമ്പി കുരുങ്ങിയ നിലയിലായിരുന്നു പുലി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ഇതോടെ പുലി പ്രകോപിതനാവുകയും ചാടുകയും ചെയ്തു. ഇത് കുടുക്ക് കൂടുതല്‍ മുറുകുന്നതിനിടയാക്കി.പിന്നീട് വെറ്റിനറി സര്‍ജന്‍ ഡോ. ഏലിയാസ് റാവുത്തല്‍ സ്ഥലത്തെത്തി മയക്കുവെടി വച്ചു. പുലിയെ …

ഓട്ടോയില്‍ എംഡിഎംഎ കടത്തി; മംഗളൂരുവില്‍ വൊര്‍ക്കാടി സ്വദേശി പിടിയില്‍, കദ്രിയില്‍ ഒന്നേകാല്‍കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് വ്യത്യസ്ത കേസുകളില്‍ മംഗളൂരു സിറ്റി പൊലീസ് രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച പമ്പുവെല്ലില്‍ നടന്ന വാഹനപരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് 13.69 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൊര്‍ക്കടി സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദി(30)നെ അറസ്റ്റുചെയ്തു. ഇയാള്‍ സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റുരേഖപ്പെടുത്തിയ …

വയോധികന്‍ പനി മൂര്‍ച്ഛിച്ച് മരിച്ചു

കാസര്‍കോട്: വയോധികന്‍ പനി മൂര്‍ച്ഛിച്ച് മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പഡ്രെ, സജങ്കദെയിലെ തീലുനായിക് (58)ആണ് മരിച്ചത്.രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. ചൊവ്വാഴ്ച ഡോക്ടറെ കണ്ട് മരുന്നു വാങ്ങിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തീലുനായികിനു അനക്കം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.മൃതദേഹം കുമ്പള ജില്ലാ സഹകരണ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തീലു നായികിനു …

പൊവ്വല്‍, മാസ്തിക്കുണ്ടില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എംജി റോഡില്‍ ഇന്നലെ (ബുധന്‍) ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരണപ്പെട്ടതിന് പിന്നാലെ വീണ്ടും വാഹനാപകടം. ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ടില്‍ ഇന്ന് (വ്യാഴം) രാവിലെ ഒൻപത് മണിയോടെ മണ്ടായ അപകടത്തില്‍ ഗാളിമുഖം, ഗോളി ത്തടി, പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള (25)ആണ് മരിച്ചത്. കുനില്‍ സ്‌കൂളിന്റെ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സ്ഥലത്തുണ്ടായിരുന്നവരുടെ നേതൃത്വത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് അല്‍പസമയത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു.കോഴിക്കോട്ടെ ഒരു ജ്യൂസ് കടയിൽ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും 70,000 രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഏഴു വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. എന്‍മകജെ ,മൈരെ വില്ലേജിലെ ബിസ്മില്ലാ മന്‍സിലില്‍ എം ഇബ്രാഹിമി(54)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് കെ. സന്തോഷ് കുമാര്‍ ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 4 മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ജെ.ജെ ആക്ട് പ്രകാരം രണ്ടു …

ചികിത്സിക്കാന്‍ പണമില്ല; ശാരീരിക അവശതയുള്ള മാതാവിനെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍

ചെന്നൈ: രോഗിയായ മാതാവിനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് 44കാരനായ മകന്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ആണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.മനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് പ്രതി. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന ഒരു …

തിരക്കേറിയ കാസർകോട് എംജി റോഡിൽ ലോറിക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ബാങ്കോട്ടെ ഹനീഫ് മരിച്ചു

കാസര്‍കോട്: നഗരത്തിലെ എംജി റോഡിലെ പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് കാലിന് അതീവ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാനഗര്‍ ബി സി റോഡിലെ ഫ്‌ലക്‌സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ലോറി ഇടിച്ച് സ്‌കൂട്ടറില്‍ നിന്ന് …

ആരോഗ്യ മന്ത്രിയുമായി എംഎൽഎയുടെ കൂടിക്കാഴ്ച: കാസർകോട് മെഡിക്കൽ കോളേജ് സംബന്ധമായി 9 ന് യോഗം ചേരും

​കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കാനും ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു മായി സെപ്റ്റംബർ 9-ന് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചുചേർക്കും. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന കല്ലട്ര മാഹിൻഎം.എൽ.എയുടെ അഭ്യർത്ഥ മാനിച്ചാണ് മന്ത്രിയുടെ നിർദ്ദേശം.​മെഡിക്കൽ കോളേജിന്റെ ബാക്കിനിൽക്കുന്നനിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുക, ആശുപത്രിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം എത്രയും വേഗം ആരംഭിക്കുക, ജില്ലയിലെ മറ്റ് പ്രധാന ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെയും …

യുക്രെയ്നിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

കാസർകോട്: യുക്രെയ്നിൽ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി വാലി പ്ലാക്കൽ അഖിൽ ജോയന്റെ(26) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗ്ഗം വെള്ളരിക്കുണ്ടിൽ എത്തിക്കും. കഴിഞ്ഞ ജൂലൈ 20നാണ് അഖിൽ കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് മരണപ്പെട്ടതായുള്ള വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. എം വി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. കപ്പലിലെ ചീഫ് ഓഫിസറായിരുന്നു അഖിൽ. യുദ്ധരംഗത്തുള്ള ദുരന്തമായതിനാൽ അഖിലിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുമാസം …

ഇന്നത്തെ പ്രധാന വാർത്തകൾ

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തിയ ഐ സി സി , ഈ നീക്കം നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര പ്രവർത്തനത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ​ഹോർമുസ് സമുദ്ര സന്ധിയുമായി ബന്ധപ്പെട്ട തർക്കങ്ങളും സംഘർഷങ്ങളും കൂടുതൽ ശക്തമായി തുടരുന്നു. ​വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കർഫ്യൂവും ഉപരോധവും ഏർപ്പെടുത്തിയത് പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചതായി ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ​ബഹിരാകാശ രംഗത്ത് …