പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍
പടിയത്ത് വീട്ടില്‍ ബിനാഫിന്റെ മകന്‍ റിഹാന്‍ അഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7.10നാണ് അപകടം നടന്നത്. റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. പിന്നീടാണ് കുട്ടി
വെള്ളത്തില്‍ അകപ്പെട്ട കാര്യം ശദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ റിസോര്‍ട്ട് ജീവനക്കാരും മറ്റും കുട്ടിയെ പുറത്തെടുത്ത് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിസോര്‍ട്ടില്‍ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. മാതാവ് ഫൈസ. സംഭവത്തില്‍ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








