കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എട്ട് സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റെയ്ഡിനു നേതൃത്വം നല്‍കുന്നത്. മുന്‍മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട് ഉള്‍പ്പെടെയുള്ള എട്ടു സ്ഥലങ്ങളിലാണ് റെയ്ഡ്. ഡിടിപിസി കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു നന്ദുലാല്‍. മാസപ്പടികേസില്‍ പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ റെയ്‌ഡെന്നാണ് സൂചന. രാവിലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.








