കുമ്പള ടൗണിലെ ട്രാഫിക് പരിഷ്കരണം: പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ മന്ത്രിക്ക് നിവേദനം

കുമ്പള:കുമ്പള നഗരത്തിലെ മുടങ്ങിക്കിടക്കുന്ന ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ ഇടപെട ണമെന്നു ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജിയോട് മൊഗ്രാൽ ദേശീയവേദി അഭ്യർത്ഥിച്ചു.
ജനങ്ങളുടെയും, ടൗണിലെ 500 വോളം വ്യാപാരികളുടെയും അഭ്യർത്ഥനഅനുസരിച്ചു കുമ്പള പഞ്ചായത്ത്ട്രാഫിക്പരിഷ്ക്കരണം നിർദേശിച്ചെങ്കിലും ഭരണസമിതി
തീരുമാനം ബസ്സുകളും പൊലീസും ആർ.ടി.എ. അധികൃതരും അവഗണിക്കുകയാണെന്നു ദേശീയ വേദി നിവേദനത്തിൽ പറഞ്ഞു.ഇത് മൂലം ടൗണിൽ നിന്ന് 500 മീറ്റർ അകലെയാണ് ടൗണിലെത്തുന്ന ബസ്സുകൾ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.ഇത് യാത്രക്കാർക്കു പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് എടുത്ത ട്രാഫിക് പരിഷ്കരണ പദ്ധതി നടപ്പിലാക്കാൻ പോലീസ് ഉദ്യോഗസ്ഥരോടും മോട്ടോർ വാഹന വകുപ്പിനോടും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി നിർദ്ദേശിക്കണമെന്നാണ് ദേശീയവേദിയുടെ ആവശ്യം.

നേരത്തെ ഈ ആവശ്യം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിയും, ഭരണസമിതി അംഗങ്ങളും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഉന്നയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതിയെ കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
Scroll to top

You cannot copy content of this page