കാസര്‍കോട്; സ്‌കൂളിലേയ്ക്ക് നടന്നു പോവുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി തനിച്ച് നടന്നു പോവുകയായിരുന്നു. ഇതിനിടയില്‍ എത്തിയ ഒരാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടി നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടി സ്‌കൂളിലെത്തി വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ പ്രകാരം കേസെടുത്ത ബദിയഡുക്ക പൊലീസ് പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനായി വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു.







