കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ നിന്നു കാണാതായ യുവാവിനെ കര്‍ണ്ണാടകയില്‍ കണ്ടെത്തി. ദേവന്തപ്പടുപ്പിലെ കിരണ്‍ കുമാര്‍ ഷെട്ടി (32)യെയാണ് മഞ്ചേശ്വരം പൊലീസ് സകലേഷ്പുരത്ത് കണ്ടെത്തിയത്. ഇയാളെ മഞ്ചേശ്വരത്ത് എത്തിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ജുലായ് 16ന് രാവിലെ ഏഴുമണിക്കാണ് കിരണ്‍ കുമാര്‍ വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് സകലേഷ് പുരത്ത് കണ്ടെത്തിയത്.







