കാസര്‍കോട്: അസുഖം മൂലം ചികില്‍സിയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു. പടന്നക്കാട്ടെ മുന്‍ സ്റ്റീലേജ് ഉടമ മാടപ്പള്ളില്‍ മാത്തുക്കുട്ടിയുടെ ഭാര്യ ജെയിന്‍ മാത്യു (67) ആണ് മരിച്ചത്. ഏറെ നാളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് ചെറുപുഴ കാക്കയം ചാല്‍ സെമിത്തേരിയില്‍ നടക്കും. മക്കള്‍: നോബിള്‍ മാത്യു (എഞ്ചിനിയര്‍ ബംഗളൂരു), ഡിംവിള്‍ മാത്യു(ഡന്‍ഡിസ്റ്റ് ബഹ്‌റിന്‍). മരുമക്കള്‍: ഹന്ന ജെയിംസ് (മൂവാറ്റുപുഴ), എസ്ലി മാത്യു (ബഹ്‌റിന്‍). സഹോദരങ്ങള്‍: സിസിലി (പെരുമ്പാവൂര്‍), ലിസി (ബംഗളൂരു), ബേബി(എറണാകുളം), പരേതരായ ജോണ്‍ എന്‍പി (ചാലക്കുടി), വില്യംസ് എന്‍പി (കൊരട്ടി), ആലിസ്(ചാലക്കുടി).







