മദ്യപിച്ച് വാഹനം ഓടിച്ച കേസ്: യൂട്യൂബര്‍ എസ്.ആര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പരിശീലന ക്ലാസില്‍ പങ്കെടുക്കണം

കാസര്‍കോട്: അമിതമായി മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ്.ആര്‍. ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡുചെയ്തു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസില്‍ ധന്യ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജുലൈ 1 ന് പുലര്‍ച്ചെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ദേശീയപാതയില്‍ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. ധന്യ അപകടകരമായ രീതിയില്‍ അമിതവേഗത്തില്‍ കിലോമീറ്ററുകളോളം വാഹനമോടിച്ചു. മംഗല്‍പാടി ബന്തിയോട് ഭഗവതി നഗറില്‍ കാര്‍ എത്തിയപ്പോള്‍ സിനിമാ സ്‌റ്റൈലില്‍ പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി വ്യക്തമായത്. പിന്നീട് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ താന്‍ ബിയര്‍ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു. ‘എന്റെ ഭാഗത്ത് നിന്നും വലിയ തെറ്റുപറ്റി. ഒരു പരിപാടിക്കിടെ ഞാന്‍ ഒരു ബിയര്‍ അടിച്ചിരുന്നുവെന്ന്’ ധന്യ അന്ന് പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page