ചെറുവത്തൂര്‍: അല്‍ഹുദ കമ്പ്യൂട്ടര്‍ അക്കാദമി എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ 50 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും. ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് ലാപ്‌ടോപ്പും നല്‍കും. ഞായറാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ പരിപാടി സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരായ മക്കളുടെ പഠനത്തിനും ചികിത്സയ്ക്കുമായി സ്വന്തം ജീവിതം മാറ്റിവെച്ച അമ്മമാരെ ചടങ്ങില്‍ ആദരിക്കും. ഒരു വര്‍ഷത്തിനിടെ നൂറോളം കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്ഥാപനം നടത്തിവരുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ സുമയ്യ ഖാലിദ്, സഹോദരന്‍ മുഹമ്മദ് സയ്യിദ്, ഗംഗന്‍ ആയിറ്റി, എം.അര്‍ഷാദ്, എം.റാഷിക് പങ്കെടുത്തു.







