കാസർകോട്: മഞ്ചേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ കർണാടക മദ്യം വിൽക്കാൻ സ്കൂട്ടറിൽ എത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. മഞ്ചേശ്വരം ഗുഡക്കേരി സ്വദേശി നിതിൻ(30)ആണ് അറസ്റ്റിൽ ആയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വെള്ളിയാഴ്ച കുമ്പള റേഞ്ച് അസിസ്റ്റന്റ് എക്സസൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ ബി അബ്ദുള്ളയും സംഘവും നടത്തിയ റെയ്ഡിലാണ് യുവാവ് കുടുങ്ങിയത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിൽ നിന്ന് 8.64 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടി. കേസ് രേഖകളും തൊണ്ടിമുതലും വാഹനവും പ്രതിയെയും കുമ്പള റേഞ്ചിൽ ഹാജരാക്കി. നേരത്തെയും ഇയാൾ അബ്കാരി കേസിൽ പ്രതിയാണെന്ന് അധികൃതർ പറഞ്ഞു. എക്സൈസ് ഓഫീസർ ഹയർ ഗ്രേഡ് എ കെ ദിനൂപ്, സിവിൽ എക്സൈസ് ഓഫീസർ ടി കണ്ണൻകുഞ്ഞി, സിവിൽ എക്സൈസ് ഓഫീസർ പി എ ക്രിസ്റ്റിൻ എന്നിവരും റൈഡിൽ പങ്കെടുത്തു.







