വിസ കിട്ടിയില്ല: ഇന്നത്തെ സിഡ്‌നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് നടന്‍ മോഹന്‍ലാല്‍

കൊച്ചി: വിസ കിട്ടാത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിനന്റെ സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയിരുന്നു. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പരമാവധി ശ്രമം നടത്തിയിരുന്നു. വിസ കിട്ടാത്തതിനാല്‍ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ സംഘാടകര്‍ക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാന്‍ പറ്റുന്നില്ല. ഞാന്‍ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നാണ് വീഡിയോ സന്ദേശത്തില്‍ നടന്‍ പറയുന്നത്. ഇതേ ടീമുമായി ഞങ്ങള്‍ വരുമെന്നും ഗംഭീരമായ ഷോ ചെയ്യുമെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഓസ്ട്രേലിയന്‍ വീസക്കുള്ള കര്‍ശന വ്യവസ്ഥകളാണ് മോഹന്‍ലാലിന് വീസ ലഭിക്കുന്നതിന് പ്രശ്‌നമായതെന്നാണ് വിവരം. ഗായിക കെ എസ് ചിത്ര, മനോജ് കെ ജയന്‍ അടക്കമുള്ളവര്‍ സിഡ്‌നിയിലെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page