കോട്ടയം: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഷിബു എസ് കൊട്ടാരം അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം പാലാ നീലൂര്‍ സ്വദേശിയാണ്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനാണ്. സംവിധാനം, ദീപാലങ്കാരം, അധ്യാപനം തുടങ്ങിയ മേഖലകളിൽ തിളങ്ങിയ തിയറ്റർ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു. കണ്ണൂർ സംഘചേതനയുടെ നാടകങ്ങൾ ഉൾപ്പടെ മലയാള നാടക വേദിക്ക് മികച്ച സംഭാവനകൾ നൽകിയിരുന്നു.
2015ല്‍ സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഫ്രീഡം റോഡ്, പിരാന, കനല്‍പ്പാത, കര്‍ണഭാരം, സ്പാര്‍ട്ടക്കസ്, സമയതീരം തുടങ്ങിയ നാടകങ്ങള്‍ സംവിധാനംചെയ്തു. 2000 മുതല്‍ 2004വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
ഞായറാഴ്ച രാവിലെ 11 മുതല്‍ ഒരുമണിവരെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലാ നീലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്തിന് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
ഭാര്യ: ഡോ. ജീവ (പോണ്ടിച്ചേരി സർവകലാശാലയിൽ നാടകാധ്യാപിക). മക്കൾ: ഡോ.ജിഷ (പോണ്ടിച്ചേരി), ശിവ, ദേവ ( ഇരുവരും വിദ്യാർത്ഥികൾ ).








