ബംഗളുരു: കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളുരു എക്സ്പ്രസ്സ് ഹൈവേയിൽ രാമനഗര ബിഡതിയില്‍ ശനിയാഴ്ച രാവിലെ 6.40നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിടിച്ച് തലകീഴായി മറിയുകയായിരുന്നു. ബസ് ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. പതിനഞ്ചോളം യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് പൂർണ്ണമായും തകർന്ന നിലയിലാണ്. പരിക്കേറ്റവരിൽ ഏറെ മലയാളികളാണെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.









