ജോലിക്കിടയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ആര്‍എസ്എസ് ശാഖാ ശിക്ഷക് അന്തരിച്ചു

കാസര്‍കോട്: ജോലിക്കിടയില്‍ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന ആര്‍എസ്എസ് നേതാവ് മരിച്ചു. ആര്‍എസ്എസ് പുത്തിഗെ ശാഖാ ശിക്ഷക് ആയിരുന്ന നാഗേഷ് ആചാര്യ (65) യാണ് മരിച്ചത്. മരപ്പണിക്കാരനാണ്. ബുധനാഴ്ച ജോലിക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: ഹേമലത. മക്കള്‍: കിരണ്‍ കുമാര്‍, പരേതരായ പ്രവീണ, രാജേഷ്. മരുമകള്‍: പവിത്ര.
പ്രവീണ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷ സമയത്ത് ഷോക്കേറ്റാണ് രാജേഷ് മരണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page