ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിലെ കപ്പൽപ്പാതകളുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ധാരണയിലെത്തുന്നതായി റിപ്പോർട്ടുകൾ. കടൽപ്പാത തുറക്കുന്നതിനും ആണവായുധ നീക്കങ്ങൾ തടയുന്നതിനുമുള്ള നീക്കങ്ങളിലാണ് യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

​ആക്രമണങ്ങളും തിരിച്ചടികളും: മേഖലയിലെ പിരിമുറുക്കങ്ങൾക്കിടയിൽ യമനിലെ സൈനിക ക്യാമ്പുകൾക്ക് നേരെയും സൗദി അതിർത്തി പ്രദേശങ്ങളിലേക്കും ഹൂതികൾ മിസൈലാക്രമണം നടത്തിയതായി വാർത്തകൾ പുറത്തുവന്നു.

ബംഗ്ലാദേശിൽ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

​ഷെയ്ഖ് ഹസീനയുടെ പ്രതികരണം: ഇന്ത്യയിൽ അഭയം തുടരുന്നതിനിടെ, രാജ്യത്തുനിന്ന് തന്നെ മാറ്റാനാവില്ലെന്നും ഡിസംബറോടെ തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഷെയ്ഖ് ഹസീന മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.

​യു.എസ് കുടിയേറ്റ-വിസ നിയമങ്ങളിലെ മാറ്റങ്ങൾ.
​ ‘തീവ്രവാദ’ ആരോപണങ്ങൾ നേരിടുന്നവർക്ക് ബർത്ത് റൈറ്റ് സിറ്റിസൺഷിപ് നൽകുന്നതിൽ പുതിയ ഭേദഗതികൾ വരുത്താൻ യു.എസ് നീക്കം. കൂടാതെ ഗ്രീൻ കാർഡ്, എച്ച്1-ബി വിസ അപേക്ഷകളിൽ കർശന പരിശോധന ആരംഭിക്കുകയും അപൂർണ്ണമായ അപേക്ഷകൾ നേരിട്ട് നിരസിക്കുകയും ചെയ്യുന്നു.

​തായ്‌ലൻഡിൽ വെടിവെപ്പ്: ബാങ്കോക്കിന് സമീപമുള്ള സ്കൂളിൽ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

​യൂറോപ്പിലെ കുടിയേറ്റ പ്രതിസന്ധി: മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ടുകൾ അപകടത്തിൽപ്പെട്ട് 57-ഓളം പേർ മരിച്ചതായി റിപ്പോർട്ട്.

ഇന്ത്യൻ
​പാർലമെന്റ് / രാഷ്ട്രീയ വാര്‍ത്തകൾ .
​മണ്ഡല പുനർനിർണയം, എഫ്‌സിആർഎ ബില്ലുകൾ: വിദേശ സംഭാവന ക്രമീകരണ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നു.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയായില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു.

മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ജാമ്യക്കാരനായി നില്ക്കണം എന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

​മോട്ടോർ ഇൻഷുറൻസ് പരിരക്ഷ: സമഗ്ര മോട്ടോർ ഇൻഷുറൻസ് വെറുമൊരു തേർഡ് പാർട്ടി പോളിസി മാത്രമല്ലെന്നും, ഡ്രൈവർക്കും വാഹനത്തിലെ യാത്രക്കാർക്കും ഇതിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

​കർഷക പ്രക്ഷോഭം ഡൽഹിയിലേക്ക്: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിന് മുന്നോടിയായി പഞ്ചാബിൽ നിന്നുള്ള കർഷകരെ ഹരിയാന സർക്കാർ ശംഭു അതിർത്തി അടച്ചുപൂട്ടി തടഞ്ഞു.

​വിദ്യാഭ്യാസ പ്രതിസന്ധിയും സിജെപി പ്രക്ഷോഭവും: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും വിദ്യാഭ്യാസ നയങ്ങളിലും പ്രതിഷേധിച്ച് സിജെപി പ്രക്ഷോഭം തുടരുന്നു.

വിദ്യാർത്ഥികളുടെ ന്യായമായ ആശങ്കകൾ കേൾക്കണമെന്നും എന്നാൽ സമരം അക്രമത്തിലേക്ക് വഴിമാറരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

​വാഹന മോഡിഫിക്കേഷൻ: വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും കേന്ദ്രത്തിനാണ് ഉത്തരവാദിത്തമെന്നും കേന്ദ്ര സർക്കാർ വ്യക്തത വരുത്തി.

​കേന്ദ്രത്തിന് മെറ്റയുടെ ഖേദപ്രകടനം: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വീഡിയോ നീക്കം ചെയ്ത സംഭവത്തിലും സാങ്കേതിക പിഴവുകളിലും മെറ്റ ഉന്നത ഉദ്യോഗസ്ഥൻ കേന്ദ്ര ഐടി മന്ത്രാലയത്തോട് മാപ്പപേക്ഷിച്ചു.

കേരളത്തിൽ
​കനത്ത മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ന്യൂനമർദ സാന്നിധ്യത്തെ തുടർന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു.

കനത്ത മഴയെത്തുടർന്ന് വിവിധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

​മുല്ലപ്പെരിയാർ ഷട്ടറുകൾ തുറക്കും: തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷി ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടും.

​ കോഴിക്കോട് നിപ രോഗബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗി പൂർണ്ണമായി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

​ഹൈക്കോടതി വിധി: ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

​ബെവ്കോ പദ്ധതി: ബെവ്കോ പ്ലാസ്റ്റിക് കുപ്പികൾ തിരികെ ശേഖരിക്കുന്ന ഡെപ്പോസിറ്റ് പദ്ധതി എക്സൈസ് വകുപ്പ് തുടരുമെന്ന് അറിയിച്ചു

കാസർകോട് ജില്ലയിലെ
​മഴ മുന്നറിയിപ്പും അവധിയും: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിക്കുകയും തീരദേശത്തും മലയോര മേഖലകളിലും യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

​എം.ഡി.എം.എ യുമായി 3 പേർ പിടിയിൽ: ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വിദ്യാനഗറിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

​റെയിൽവേ ജോലി തട്ടിപ്പ് കേസ്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ പഴവർഗങ്ങൾ, തോട്ടവിളകൾ എന്നിവയുമായി ബന്ധപ്പെട്ട സംരംഭകർക്ക് അവസരമൊരുക്കുന്ന പദ്ധതിയിലേക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

മംഗലാപുരത്തും സമീപ പ്രദേശങ്ങളിലും
​ശക്തമായ മഴ; നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.ദക്ഷിണ കന്നഡയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മംഗളൂരു ഉൾപ്പെടെയുള്ള 4 താലൂക്കുകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

​ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് ട്രയൽ റൺ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ നടപടികൾ പുരോഗമിക്കുന്നു.

​ഓണം സ്പെഷ്യൽ ട്രെയിനുകൾ: ഓണക്കാലത്തെ യാത്രാത്തിരക്ക് ഒഴിവാക്കാൻ മംഗളൂരു സെൻട്രലിൽ നിന്ന് ചെന്നൈ എഗ്‌മോറിലേക്കും (06126) തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്കും (06093) റെയിൽവേ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു.

വാമഞ്ചുരിലെ പിലികുളയ്ക്ക് സമീപമുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഭവനിൽ ഓഗസ്റ്റ് 8, 9 തീയതികളിൽ നാലാമത് എം എസ് എൽ പ്രോ എക്സ്പോ’ സംഘടിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page