കാസര്‍കോട്: പ്രമുഖ സിപിഎം നേതാവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മലയോരത്ത് കെട്ടിപ്പടുക്കുന്നതിനു മുന്നണി പോരാളിയായി പ്രവർത്തിക്കുകയും ചെയ്ത മുന്നാട് ബാലന്‍ (75) അന്തരിച്ചു. ശ്വാസ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ജയപുരം സ്വദേശിയായ ബാലന്‍ നിലവില്‍ കുണ്ടംകുഴിയിലായിരുന്നു താമസം. അടിയന്തരാവസ്ഥ കാലത്ത് കൊടിയ മര്‍ദ്ദനത്തിനു ഇരയായിരുന്നു. ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
കുണ്ടംകുഴിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജിനു കൈമാറും.
ഭാര്യ: കൃപ. മക്കള്‍: എം.കെ. സുരേഷ് ബാബു, എം.കെ പത്മിനി. മരുമക്കള്‍: ലീന (കാനത്തൂര്‍), നാരായണന്‍ (കയ്യൂര്‍). സഹോദരങ്ങള്‍:എംആര്‍ സുകുമാരന്‍, എംആര്‍ രാഘവന്‍, എംആര്‍ സുശീല, എംആര്‍ ലക്ഷ്മി, പരേതരായ എംആര്‍ ഭാസ്‌കരന്‍, എംആര്‍ കരുണാകരന്‍.







