വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിൽ വച്ചും ബന്ധുവിന്റെ വീട്ടിൽ വച്ചും പലതവണ പീഡിപ്പിച്ചു; കോയിപ്പാടി സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും
കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പലതവണ പീഡിപ്പിച്ച കേസിൽ കോയിപ്പാടി സ്വദേശിയായ യുവാവിന് പത്തുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. കോയിപ്പാടി ബദരിയനഗറിലെ പുരുഷോത്തമ(40)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രജിത ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും വിധിച്ചു. 2019ജൂൺ 2 നു പ്രതിയുടെ വീട്ടിൽ വച്ചും കാഞ്ഞങ്ങാട് ചാമുണ്ഡി ക്കുന്നിലുള്ള ബന്ധു വീട്ടിൽ വെച്ചും പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് കേസ്. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ …