കണ്ണൂര്‍: മമ്പറം കേളാലൂര്‍ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവ എഞ്ചിനീയര്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി കാര്‍ത്തിക് രോഹിന്‍ ആണ് മരിച്ചത്. ചെന്നൈയില്‍ എഞ്ചിനീയറാണ് യുവാവ്.
മമ്പറം പടിഞ്ഞിറ്റാംമുറിയിലെ ഭാര്യവീട്ടിലെത്തിയപ്പോള്‍ കുളത്തില്‍ കുളിക്കാനായി പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴോടെ കുളത്തില്‍ നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ കുളത്തിന് സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് കുളിക്കാനെത്തിയ ആളാണ് യുവാവിനെ വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തില്‍ മുങ്ങിയ ആളെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.








