കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കയറി അതിക്രമം; ഉദ്യോഗസ്ഥരുടെ ജോലി തടസപെടുത്തി, രോഗികളുടെ വീഡിയോ ചിത്രീകരിച്ചു, 3 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ 3 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നഴ്സിംഗ് സീനിയർ ഓഫീസർ രേഖ ആർ നായർ നൽകിയ പരാതിയിലാണ് കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ കേസെടുത്തത്. ഈമാസം 2നു ഒരുമണിയോടെയാണ് സംഭവം. ഒപി ടിക്കറ്റ് നിർത്തിവച്ചു എന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ഓഫീസിൽ അതിക്രമിച്ചു കയറി അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് കയർക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. അനുവാദമില്ലാത്ത അകത്തു കയറി സ്ത്രീകളുടെയും രോഗികളുടെയും വീഡിയോ എടുത്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായും പരാതിയിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page