കാസര്‍കോട്: കര്‍ണാടകയിൽ ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്നകാസർകോട് ,ഫോര്‍ട്ട് റോഡ് സ്വദേശിയും ഇപ്പോള്‍ വിദ്യാനഗർ,ചെട്ടുംകുഴി, ഇസ്സത്ത് നഗര്‍ തേര്‍ഡ് സ്ട്രീറ്റില്‍ താമസക്കാരനുമായ പി.എച്ച് അബ്ദുല്‍ റഹീം കരിപ്പൊടി(79) അന്തരിച്ചു. ഹുബ്ലി, ധര്‍വാര്‍ഡ്, മാണ്ഡ്യ, മംഗ്ളൂരു, ചിക്കമംഗ്ലൂരു എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ജനറല്‍ മാനേജരായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. വലിയ സുഹൃത്ത് ബന്ധങ്ങളുടെ ഉടമയായിരുന്നു. പരേതരായ പള്ളം ഹസ്സന്‍ കുട്ടി ഹാജിയുടെയും ആയിഷ കരിപ്പൊടിയുടെയും മകനാണ്.
ഭാര്യ: സഫിയ.
മക്കള്‍: ഡോ. നിലോഫര്‍ ശബ്‌നം (അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് തൊടുപുഴ), റിസ്‌വാന മഷ്‌രിഖൈന്‍ (ഖത്തര്‍), ഇസ്രത്ത് ഹസ്സന്‍ ഫൈസി (ഖത്തര്‍). മരുമക്കള്‍: ഹലീം (തിരുവനന്തപുരം), ഷബീര്‍ (ചാവക്കാട്), ഷാന (തളങ്കര). സഹോദരങ്ങള്‍: ബീബി, സൈനബു, നഫീസു, പരേതരായ ഷാഫി കരിപ്പൊടി, അസീസ് കരിപ്പൊടി, ഹമീദ് കരിപ്പൊടി.







