കാഴ്ച്ച ശക്തിയില്ലാത്ത നാലു സഹോദരങ്ങള്‍ക്കും കണ്ണായി നിന്ന കുറ്റിക്കോല്‍ പറയംപ്പളളത്തെ പി.രാമകൃഷ്ണന്‍ യാത്രയായി

കാസര്‍കോട്: അച്ഛന്‍ തളര്‍ബാധിതനായി കിടപ്പില്‍. നാലു സഹോദരങ്ങളും കാഴ്ച ശക്തി ഇല്ലാത്തവര്‍. എല്ലാവര്‍ക്കും താങ്ങും തണലും നിന്നു , അവരുടെ കണ്ണായി ജീവിച്ച ഓട്ടോ ഡ്രൈവര്‍ യാത്രയായി. കുറ്റിക്കോല്‍ പള്ളത്തുങ്കാല്‍, പറയംപ്പള്ളത്തെ പി. രാമകൃഷ്ണന്‍ (53)ആണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ഇന്നലെ (ബുധൻ) രാത്രി മരണപ്പെട്ടത്. കുറച്ചു മാസങ്ങളായി അസുഖബാധിതനായിചികിത്സയിലായിരുന്നു.സഹോദരങ്ങളായ തമ്പാന്‍, നാരായണന്‍ (അധ്യാപകന്‍ കാസര്‍കോട് അന്ധവിദ്യാലയം), യശോദ(അധ്യാപിക), കാര്‍ത്തിക എന്നിവരില്‍ ആര്‍ക്കും കാഴ്ച ശക്തിയില്ല. സഹോദരങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് രാമകൃഷ്ണനായിരുന്നു. പള്ളത്തുങ്കാല്‍ ഓട്ടോ സ്റ്റാന്റിലെ …

നാടിനു പ്രതീക്ഷയായി കൊപ്പളം കെ എഫ് സി ക്ലബ്: പുഴയോരം ശുചീകരിച്ചു; സിസിടിവി സ്ഥാപിക്കുന്നു

മൊഗ്രാല്‍: യുവത നാടിന്റെ സമ്പത്താണെന്നു കൊപ്പളം കെ എഫ് സി ക്ലബ് പ്രവര്‍ത്തകര്‍ പറയുന്നില്ല; പക്ഷേ, മാലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന പുഴയോരം ഒറ്റക്കെട്ടായി അവര്‍ ശുചീകരിച്ചു. പുഴയോരത്തു മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ അവര്‍ ഇനി സിസിടിവി സ്ഥാപിക്കുന്നു.നാടിന്റെ നന്മയ്ക്ക് അവര്‍ എന്തിനും എപ്പോഴും സജ്ജരായി നില്‍ക്കുന്നു.കൊപ്പളം പുഴയോരത്തെ മാലിന്യ കൂമ്പാരം ഇവരെ ഏറെ അസ്വസ്ഥരാക്കിയിരുന്നു. അതിനെതിരെ അധികൃതര്‍ക്ക് അവര്‍ പരാതി കൊടുത്തു. കുറേക്കാലം നടപടിക്കായി കാത്തിരുന്നു. ഇനിയും കാത്തിരുന്നാല്‍ നാട്ടില്‍ രോഗ വ്യാപനത്തിന് കാരണമാവുമെന്നു തിരിച്ചറിഞ്ഞ ക്ലബ് പ്രവര്‍ത്തകര്‍ …

പ്രവീണ്‍ നെട്ടാരൂ വധക്കേസ്; ഒളിവിലായിരുന്ന പ്രതി ഉമ്മര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരൂ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി ഉമ്മര്‍ ഫാറൂഖ് പിടിയില്‍. കൊച്ചിയില്‍ വാച്ചാണ് എന്‍ഐഎ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം കേസിലെ മുഖ്യപ്രതി കുടക് സ്വദേശി അബ്ദുല്‍ നാസറെ കൊച്ചിയില്‍ നിന്ന് എന്‍ഐഎ പിടികൂടിയിരുന്നു. കൊലയ്ക്ക് പിന്നാലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പള്ളുരുത്തിയില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഉമ്മര്‍. കൊച്ചിയിലേയും ബംഗളൂരുവിലെയും എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയിരുന്നത്. …

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് ഉള്‍പ്പെടെ 7 പേര്‍ പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അച്ഛന്‍ ഉള്‍പ്പെടെ ഏഴു പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലയാലപ്പുഴ പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു.നിലവില്‍ പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. മൂന്നു വര്‍ഷം മുമ്പാണ് പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.കഴിഞ്ഞ ദിവസം പെണ്‍കുട്ടി വിവരം സഹപാഠികളോട് പറഞ്ഞതോടെയാണ് കൊടും പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനു ഇരയായത്. വിദേശത്തുള്ള പിതാവ് മൂന്നു …

ഓപ്പറേഷന്‍ തൂഫാന്‍; സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഇന്‍ഡിപെന്‍ഡന്‍സ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്’ ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചെര്‍ക്കള നൂണ്‍ അറീനയില്‍ നടക്കും. ബ്ലോക്ക് പരിധിയിലെ 16-ഓളം ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുക, കായികബോധം ഉണര്‍ത്തി പുത്തന്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കൂട്ടായ്മയും ആരോഗ്യകരമായ കായിക സംസ്‌കാരവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ ടൂര്‍ണമെന്റ് …

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; നെക്രാജെയില്‍ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. നെക്രാജെ കരിങ്ങേപള്ളത്തെ കെ മുഹമ്മദ് ഹനീഫ്(40)ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് യുവാവിന്റെ വീടിന് സമീപത്തുവച്ചാണ് 2.06 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയത്. പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. കേസ് രേഖകളും തൊണ്ടി സാധനവും പ്രതിയെയും ഓഫീസില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സികെവി സുരേഷ്, ഉദ്യോഗസ്ഥരായ കെവി …

പ്രഥമ മഴവിൽ പ്രതിഭ അവാർഡ് ധന്യ കാനത്തൂരിന്

കാസർകോട്: സംസ്ഥാന സഹകരണ യൂണിയൻ്റെ കീഴിൽ മുന്നാട് പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2025 -26 വർഷത്തിൽ ജെഡിസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് 2024-25 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകുന്ന പ്രഥമ മഴവിൽപ്രതിഭ അവാർഡിന് ധന്യ കാനത്തൂർ അർഹയായി.അവാർഡ് നാളെ (വെള്ളി) രാവിലെ 10.30 മണിക്ക് മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും.ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം …

ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് പാമ്പു കടിയേറ്റു

പാലക്കാട്: ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് പാമ്പു കടിയേറ്റു. തൃശൂര്‍, ചാവക്കാട് സ്വദേശിനിയും പാലക്കാട്, ചാലിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമായ മിസ്‌രിയക്കാണ് പാമ്പ് കടിയേറ്റത്. ഇവര്‍ കുന്ദംകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. മിസ്‌രിയ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് സംഭവം. ഡ്യൂട്ടിക്കിടയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നില്‍ക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്.

വോളിബോള്‍ കളിക്കുന്നതിനിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

മംഗ്‌ളൂരു: കൂട്ടുകാര്‍ക്കൊപ്പം വോളിബോള്‍ rകളിക്കുന്നതിനിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. സൂറത്ത്കല്ല് , സൂരിബെയിലെ ലിഖിത്ത് അമീന്‍ (15)ആണ് മരിച്ചത്. മാധവ് അമീന്റെ മകനാണ്. കോട്ടെ, ബൊല്ലാരു ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. വോളി ബോൾ കോര്‍ട്ടില്‍ കുഴഞ്ഞുവീണ ലിഖിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർത്ഥിയുടെ ദാരുണ മരണം കൂട്ടുകാരെയും നാടിനെയും കണ്ണീരിലാഴ്ത്തി .

ഒരുമിച്ച് ഉറങ്ങാന്‍ കിടന്നവര്‍; പുലര്‍ച്ചെ നിലവിളി; ബാക്കിയായത് ഒരേഒരാള്‍; കനത്തമഴയിൽ വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് ആറുപേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചേ രണ്ട് മണിയോടെകോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹുലിയിലുള്ള 100 വര്‍ഷം പഴക്കമുള്ള വീടാണ് തകര്‍ന്ന് വീണത്. താമസക്കാരനായ പ്രമോദ് ശ്രീവാസ്തവയുടെ വീട് വളരെ പഴയതും ജീർണിച്ച അവസ്ഥയിലുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം. വലിയ ശബ്ദത്തോടെ വീട് തകർന്നപ്പോൾ, നിലവിളിയും നിലവിളിയും കേട്ടു, …

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; അഞ്ചംഗസംഘം അറസ്റ്റില്‍, പ്രതികളിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു

ഗുരുവായൂര്‍: സ്പാ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷത്തില്‍ ഗുരുവായൂരില്‍ എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയില്‍. തൃശ്ശൂരിൽ ജോലിചെയ്യുന്ന യുവതി സുഹൃദ് ബന്ധത്തില്‍ നിന്നും പിന്‍മാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദര്‍ശ്, ചോലമറ്റത്തില്‍ പ്രസാദ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫന്‍ എന്നിവരാണ് ഗുരുവായൂര്‍ ടെംപിള്‍ പൊലീസിന്റെ പിടിയിലായത്. പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ സംശായാസ്പദമായി കണ്ട പ്രസാദിനെയാണ് ആദ്യം പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി …

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്, ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വ്യാഴാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ …

ഇന്നത്തെ പ്രധാന വാർത്തകൾ

​​യു.എസ് – ഇറാൻ സംഘർഷം: ഇറാനുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങളിൽ അമേരിക്ക കൂടുതൽ ജാഗ്രത പാലിക്കുന്നു. വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലും വലിയ തോതിലുള്ള ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മേൽ നയതന്ത്ര സമ്മർദമുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിൽ ഇറാൻ കർശന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ​ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ വെർച്വലായി സംസാരിക്കുകയും രാജ്യത്തേക്ക് തിരികെ പോകുമെന്ന് …