സ്വകാര്യ ബസ് 5 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; വിദ്യാര്‍ഥിനിയടക്കം 2 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

തൃശൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഞ്ചുവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുന്നംകുളം പാറേമ്പാടത്ത് ആണ് അപകടമുണ്ടായത്. കാറില്‍ യാത്രചെയ്ത കുന്നംകുളം പോര്‍ക്കുളം സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ റിയ ഫാത്തിമ(18), ബൈക്കിലുണ്ടായിരുന്ന കുന്നംകുളം അയ്യംപറമ്പ് സ്വദേശിനി തങ്കമണി(56) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം – തൃശൂര്‍ റൂട്ടിലോടുന്ന ബസ് നിയന്ത്രണം വിട്ട് കാറ്, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ 5 വാഹനങ്ങളിലിടിച്ച് വീടിന്റെ മതിലും തകര്‍ത്താണ് നിന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു. പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. ബൈക്കില്‍ സഞ്ചരിച്ച ആളുടെയും കാറില്‍ സഞ്ചരിച്ച യുവതിയുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page