വന്നാലും, ഇരുന്നാലും, ഒരു ചായ കുടിച്ചാലും: മുളിയാർ പഞ്ചായത്തിൽ ഇന്ന് മുതൽ സന്ദർശകർക്ക് ചായ സൽക്കാരം

ബോവിക്കാനം : മുളിയാർ ഗ്രാമപഞ്ചായത്തിൽവിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് ഇന്നു മുതൽ ചായ സൽക്കാരം ഏർപ്പെടുത്തി. കാസർകോട് ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ പഞ്ചായത്ത്‌ കാര്യാലയത്തിൽ പൊതുജനങ്ങൾക്കായി ചായ ഏർപ്പെടുത്തുന്നത്.

ടീ വെന്റിംഗ് മെഷീനിന്റെ ഉദ്ഘാടനം രാവിലെ പ്രസിഡന്റ്‌ കെ.ബി മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബോവിക്കാനം ബി.എ.ആർ ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഗംഗാധരൻ പാടിയാണ് വെന്റിംഗ് മെഷീൻ സ്പോൺസർ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page