കാസര്‍കോട്: കുമ്പള പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കാസര്‍കോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് (വ്യാഴം) രാവിലെ പത്തുമണിയോടെയാണ് വിജിലന്‍സ് സംഘം പഞ്ചായത്ത് ഓഫീസിലെത്തിയത്. ചില ക്രമക്കേടുകള്‍ നടന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡിനു എത്തിയതെന്നാണ് സൂചന.







