കാസര്‍കോട്: പാവപ്പെട്ട നിരവധി രോഗികള്‍ ആശ്രയിക്കുന്ന ബേഡഡുക്ക താലൂക്കാശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1996-97 എസ്എസ്എല്‍സി ബാച്ച് (മധുരിക്കും ഓര്‍മ്മകള്‍) കുടുംബസംഗമം ആവശ്യപ്പെട്ടു. മലയോരത്തെ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സജി ജയപുരം ആധ്യക്ഷ്യം വഹിച്ചു. 11-ാം വാര്‍ഡ് മെമ്പര്‍ കെ. ഉമാവതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. പ്രജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിപ്രസാദ് കൊളത്തൂര്‍, ഹരിദാസ് കുണ്ടംകുഴി എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും ജയപുരം ടീമിന്റെ മംഗലംകളിയും ഉണ്ടായിരുന്നു. ജയപുരം വെള്ളച്ചാട്ടം സന്ദര്‍ശനവും നടത്തി. ഭാരവാഹികള്‍: സജി ജയപുരം (പ്രസി.), രതീഷ് വാവടുക്കം (വൈസ് പ്രസി.), കെ. പ്രജിത (സെക്ര.), സി സതീശന്‍ (ജോ.സെക്ര.), പി. ഗണേശ് (ട്രഷ.)







