കാസർകോട്: ആഗസ്റ്റ് 6, ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്നേഹവീട് അമ്പലത്തറയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലിയും അനുസ്മരണ പരിപാടിയും നടത്തി.
അണുവായുധങ്ങളുടെഭീകരതയെക്കുറിച്ചുംലോകസമാധാനത്തിന്റെഅനിവാര്യതയെക്കുറിച്ചുംസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
ഹിരോഷിമ ദിനത്തിന്റെ ചരിത്രവും മനുഷ്യരാശിക്ക് അത് നൽകുന്ന സമാധാന സന്ദേശവും മുനീസ അമ്പലത്തറ വിശദീകരിച്ചു.
വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമായി റാലിയിൽ പങ്കെടുത്തു.സജിന സ്വാഗതം പറഞ്ഞു.
പി. വി. ദിൽന, കെ. നിമിത, എം. മനീഷ, കെ. സുമതി, കെ. പ്രസീത, ജയശ്രീ, പുഷ്പജ നേതൃത്വം നൽകി.







