കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയിലുള്ള നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു സൗന്ദര്യവര്‍ധക വസ്തുക്കള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ സംഘം അറസ്റ്റില്‍. മട്ടന്നൂര്‍, ആറ്റടപ്പ സ്വദേശികളായ ലക്ഷ്മിക്കുട്ടി (70), ആശ (49), റൂബി (36), സുജ (45) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ ടിഎം വിപിനും സംഘവും അറസ്റ്റു ചെയ്തത്.
മെയ്, ജൂണ്‍ മാസങ്ങളിലാണ് സംഘം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 18,000 രൂപ വില വരുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മോഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയ ശേഷം സമര്‍ത്ഥമായി വിവിധ സാധനങ്ങള്‍ കൈക്കലാക്കുകയായിരുന്നു സംഘം ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു.








