കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പലതവണ പീഡിപ്പിച്ച കേസിൽ കോയിപ്പാടി സ്വദേശിയായ യുവാവിന് പത്തുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. കോയിപ്പാടി ബദരിയനഗറിലെ പുരുഷോത്തമ(40)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രജിത ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും വിധിച്ചു. 2019
ജൂൺ 2 നു പ്രതിയുടെ വീട്ടിൽ വച്ചും കാഞ്ഞങ്ങാട് ചാമുണ്ഡി ക്കുന്നിലുള്ള ബന്ധു വീട്ടിൽ വെച്ചും പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് കേസ്. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേസിൻ്റെ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർ എം പി അനിൽ ആയിരുന്നു. അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ പ്രമോദ് ആണ്. കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും28 രേഖകൾ, ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് സൗമ്യ, അഡ്വ ആതിര ബാലൻ എന്നിവർ ഹാജരായി.







