ബിവറേജ് കോര്‍പ്പറേഷന്റെ പയ്യന്നൂര്‍ ഔട്ട്‌ലെറ്റില്‍ നിന്നും വിലകൂടിയ മദ്യം മോഷ്ടിച്ചു

പയ്യന്നൂര്‍: ബിവറേജ് കോര്‍പ്പറേഷന്റെ പയ്യന്നൂര്‍ ഔട്ട്‌ലെറ്റില്‍ വില്‍പനക്കായി സൂക്ഷിച്ച മദ്യം കവര്‍ന്നു. 3140 രൂപ വിലവരുന്ന മദ്യക്കുപ്പിയാണ് മോഷ്ടിച്ചതെന്ന് പയ്യന്നൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബെവ്‌കോഷോപ്പ് ഇന്‍ ചാര്‍ജ്ജ് കണ്ണൂര്‍ പള്ളിക്കുന്നിലെ പി.കെ.നവീന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജൂലായ് 12 നു വൈകുന്നേരം 4.20 മണിക്കാണ് സംഭവം. സ്റ്റോക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം വീതം ധനസഹായം; 15 പേര്‍ മരണപ്പെട്ടു, ഏഴുപേരെ കാണാതായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 15 മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴ് പേരെ കാണാതായി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ നടത്തി. ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. മഴക്കെടുതിയില്‍ 165 ഹെക്ടര്‍ കൃഷി നശിച്ചു. 316 ക്യാംപുകളിലായി 11,018 പേരാണ് താമസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 8 ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ അടിയന്തരമായി അനുവദിച്ചു. ക്യാംപുകളില്‍നിന്നു വെള്ളം കയറിയ …

കുണ്ടംകുഴി, വേളാഴിയിലെ കെ.വി.ഗോപാലന്‍ അന്തരിച്ചു

കാസര്‍കോട്: കുണ്ടംകുഴി, വേളാഴി, വടക്കിയടുക്കത്തെ കെ.വി.ഗോപാലന്‍ (61) അന്തരിച്ചു. ഭാര്യ: ജി.ലക്ഷ്മി. മക്കള്‍: കെ.വി പ്രസീത, കെ.വി പ്രവീണ്‍, കെ.വി പ്രജീഷ്ണു. മരുമകന്‍: പി .റെജി (കള്ളാര്‍). സഹോദരങ്ങള്‍: കെ.കെ സുകുമാരന്‍ വെളിച്ചപ്പാടന്‍ (വലിയപാറ), പരേതനായ കെ.വി കൃഷ്ണന്‍ (കുണ്ടംകുഴി).

യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

പയ്യന്നൂര്‍: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആംബുലന്‍സില്‍ സുഖ പ്രസവം. ഇന്ന് (തിങ്കള്‍)രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരിക്കൂര്‍, പെരുവളത്തുപറമ്പ് സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ വീട്ടില്‍ വച്ച് വേദന അനുഭവപ്പെട്ടതോടെ ഓട്ടോ-ടാക്സിയിലാണ് കുടുംബം ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇരിക്കൂർ പെട്രോള്‍പമ്പിന് സമീപം എത്തിയപ്പോള്‍ ആംബുലന്‍സ് എത്തി. ആംബുലന്‍സില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും യുവതിയെ മാറ്റി. യുവതി നേരത്തെ തലശേരിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. അതിനാല്‍ യുവതിയെ പിന്നീട് താലൂക്കാശുപത്രിയില്‍ നിന്നു …

കൈവിട്ടു പോയ കസേര യുഡിഎഫ് തിരികെ പിടിച്ചു; ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ ചന്ദ്രന്‍ നാലാംവാതുക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിൽ യു ഡി എഫിനു 12 വോട്ടുകളും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എൽ ഡി എഫിലെ പി വി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം .എന്നാല്‍ പ്രസിഡണ്ട് തെരഞ്ഞടുപ്പില്‍ ഒരു വോട്ടു അസാധുവായിരുന്നു. യു ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി ചന്ദ്രൻ നാലാംവാതുക്കാലിന്റെ വോട്ടാണ് അന്ന് അസാധുവായത്. …

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണക്കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബ്രിജ് ഭൂഷനൊപ്പം കേസ് ചുമത്തപ്പെട്ട വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസാണ് കോടതി തള്ളിയത്. 2023 ല്‍ ഉയര്‍ന്ന ലൈംഗികാരോപം രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ആറ് പരാതികളുടെ അടിസ്ഥാനത്തില്‍ 2023 ഏപ്രില്‍ 28ന് ഡല്‍ഹിയിലെ …

50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്തി

കാസര്‍കോട്: അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മഞ്ചേശ്വരം, ഉദ്യാവറിലെ മുഹമ്മദിന്റെ കിണറ്റില്‍ വീണ ആടിനെയാണ് രക്ഷപ്പെടുത്തിയത്. അയല്‍വാസിയായ മനാഫിന്റെ ആടാണ് ഞായറാഴ്ച വൈകുന്നേരം മുഹമ്മദിന്റെ കിണറ്റില്‍ വീണത്. വീട്ടുകാര്‍ ആടിനെ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഉപ്പള ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി റെസ്‌ക്യുനെറ്റ് ഉപയോഗിച്ചാണ് ആടിനെ പുറത്തെടുത്തത്.

അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയില്‍ കഴിയുന്ന അമ്പലത്തറ സ്വദേശിയായ 18 കാരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്പലത്തറയിലെ 18 കാരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. അമീബിക് മസ്തിഷ്‌ക ജ്വര ബാധ കാരണം നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ യുവാവ് വെന്റിലേറ്ററിലാണ്. ചൊവ്വാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുണ്ട്. ചികില്‍സയ്ക്കാവശ്യമായ പണം സ്വന്തം നിലയിലും നാട്ടുകാര്‍ രൂപീകരിച്ച സഹായ കമ്മിറ്റിയുമാണ് നല്‍കുന്നത്. ജൂലൈ 27 തിങ്കളാഴ്ച നടത്തിയ ലബോറട്ടറി പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പ് ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ ഒരു …

ഹൃദയാഘാതം മൂലം പിലിക്കോട് വയല്‍ സ്വദേശിനി മരിച്ചു

ചെറുവത്തൂര്‍: ഹൃദയാഘാതം മൂലം പിലിക്കോട് വയല്‍ സ്വദേശിനി മരിച്ചു. വയലിലെ പരേതനായ വി. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ കെ.വി.ലീല ( 72) ആണ് മരിച്ചത്. മടിക്കൈയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി.രാമന്റെയും കെ.വി. ചിരുതേയിയുടെയും മകളാണ്. മക്കള്‍: കെ.വി. ഹേമലത (അംഗന്‍വാടി ഹെല്‍പ്പര്‍, വലിയപറമ്പ്), കെ.വി.രാജേഷ് (അസി.സെക്രട്ടറി, കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക്), കെ.വി.മിനി. മരുമക്കള്‍: എന്‍.വി.ശശിധരന്‍(വലിയപറമ്പ്), രമ്യ.എം.കെ(അദ്ധ്യാപിക, എ.ബി.എസ്. ഗ്ലോബല്‍ സ്‌കൂള്‍, തൃക്കരിപ്പൂര്‍), കെ.അരവിന്ദാക്ഷന്‍ (നെല്ലിക്കുന്ന്). സഹോദരങ്ങള്‍: പരേതയായ കെ. വി.മീനാക്ഷി (കയ്യൂര്‍ ), കെ.വി …

മഴ:പുല്ലൂര്‍ പെരിയയില്‍ ഡെങ്കിപ്പനി പടരുന്നു; രണ്ട് പേര്‍ കൂടി ആശുപത്രിയില്‍, ജാഗ്രതക്ക് നിര്‍ദ്ദേശം

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. രണ്ടാം വാര്‍ഡായ ആയംപാറ സ്വദേശികളായ രണ്ടു സ്ത്രീകളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഈ സീസണില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 18ആയി. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.ഇന്ന് (തിങ്കള്‍) ആരോഗ്യ വകുപ്പ് യോഗം വിളിച്ചിട്ടുണ്ട്.ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത കാണിച്ചാല്‍ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.പനിയാണ് ഡെങ്കിപ്പനിയുടെ ആദ്യലക്ഷണം. പനി …

അലിക്കുട്ടി ഉസ്താദ്‌ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

ചെങ്കള: റഹ്മത്ത് നഗർ ജമാഅത്ത്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസി യുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി .ജീവിതത്തിൽ തഖ്‌വയും വിനയവും കൈവിടാതെ സൂക്ഷിച്ച പണ്ഡിതനാണ് ആലിക്കുട്ടി മുസ്ലിയാരെന്നു യോഗം അനുസ്മരിച്ചു . ഖത്തീബ് അബ്ദുസ്സലാം അസ് ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്‌ ഹാരിസ് ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ്‌ ഷംസുദ്ധീൻ ഹാജി, സെക്രട്ടറി ബി. …

ഹൃദയാഘാതം: സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റായ യുവതി മരിച്ചു

കാസര്‍കോട്: സ്‌കൂള്‍ ജീവനക്കാരിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിക്കോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റും മാണിക്കോത്ത് സ്‌കൂളിനു സമീപം താമസക്കാരിയുമായ ബിന്ദു (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഭര്‍ത്താവ് പരേതനായ ഉത്തേശ്. മക്കള്‍: പാര്‍വണേന്ദു, ദേവനന്ദന്‍. സഹോദരങ്ങള്‍: ജയരാമന്‍, ചന്ദ്രാവതി, ശ്രീലത, യശവനാന്ദന്‍, കുന്തരിയാക്ഷന്‍, ഹിത്തേശന്‍, പരേതനായ അശോകന്‍.

ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു

തൃശൂര്‍: ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസിടിച്ച് വഴി യാത്രക്കാരി മരിച്ചു. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49)വാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) രാവിലെ ഏഴു മണിക്ക് പുതുക്കാട്ടാണ് അപകടം. കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം. വഴിയാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ച ശേഷം മുന്നോട്ടു നീങ്ങിയ ബസ് ദേശീയ പാതയോരത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഡ്രൈവറെ സീറ്റില്‍ കുഴഞ്ഞുവീണ നിലയിലാണ് കാണപ്പെട്ടത്. സ്ഥലത്തെത്തിയവര്‍ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു.

കുമ്പള, കുണ്ടങ്കേരടുക്കയില്‍ ചൂതാട്ടം; 13,700 രൂപയുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്; കുമ്പള, കുണ്ടങ്കേരടുക്കയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 13,700 രൂപയുമായി നാലുപേര്‍ അറസ്റ്റില്‍. കോയിപ്പാടി, കുണ്ടങ്കേരടുക്കയിലെ കെ .മുരുകേഷ് (41), കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനു സമീപത്തെ അജിത്ത് (28), കണ്ണൂര്‍, എടക്കാട്, ആയാരത്ത് സൗപര്‍ണ്ണിക ഹൗസിലെ എന്‍ പി ദിവേഷ് (36), കണ്ണപുരം, യോഗശാലയിലെ എന്‍ നാഗേഷ് (51) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്. കുണ്ടങ്കേരടുക്ക അംഗണ്‍വാടിക്കു സമീപത്തെ പൊതു സ്ഥലത്ത് പുള്ളിമുറിയെന്ന ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ …

സ്‌റ്റോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന 2 ക്വിന്റല്‍ ഉലിച്ച അടയ്ക്ക മോഷണം പോയി; സംഭവം മുള്ളേരിയ, ബേങ്ങത്തടുക്കയില്‍

കാസര്‍കോട്: പുരയിടത്തിലെ സ്റ്റോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന രണ്ട് ക്വിന്റല്‍ ഉലിച്ച അടയ്ക്ക മോഷണം പോയതായി പരാതി. മുള്ളേരിയ, ബേങ്ങത്തടുത്ത, നാവുങ്കാലിലെ എന്‍. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലായ് 19നും 29നും ഇടിയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. അടയ്ക്ക സൂക്ഷിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ സ്റ്റോക്ക് റൂമില്‍ മൂന്നു ചാക്കുകളിലാക്കിയാണ് അടക്ക സൂക്ഷിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സര്‍വ ധര്‍മ്മ സമഭാവ

സത്യം ബ്രൂയാത്; പ്രിയം ബ്രൂയാത്; നബ്രൂയാത് സത്യം അപ്രിയം (സത്യം പറയണം, പ്രിയംകരമായത് പറയണം, അപ്രിയസത്യം പറയരുത്). ഈ ആര്‍ഷവചനം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? തനിക്ക് ഇഷ്ടമല്ലാത്ത സത്യം പറയരുത് എന്നോ? പറയാം എന്നോ? സത്യംത അസത്യം; ന്യായംത അന്യായം; ധര്‍മ്മംഃ അധര്‍മ്മം- ഇവയൊന്നും തന്നെ പരസ്പര വിരുദ്ധമല്ല എന്നോ? ഇതുപോലൊരു ന്യായമാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പറഞ്ഞത്- കോടതി വ്യക്തമാക്കി എന്ന് പത്ര ലേഖകന്‍ എഴുതി (27-07-2026 മാതൃഭൂമി) എന്നാല്‍ ഒട്ടും വ്യക്തതയില്ല; കോടതി …

സായ്‌ നികേതന്‍ സേവാശ്രമത്തിലെ അന്തേവാസിയെ കാണാതായി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ലമുഗറു, ദൈഗോളിയിലെ സായ് നികേതന്‍ സേവാശ്രമത്തിലെ അന്തേവാസിയെ കാണാതായതായി പരാതി. ഉത്തര്‍ പ്രദേശ്, ആഗ്ര, പ്രയാഗ്രാജ് സ്വദേശി വിഷ്ണു (20)വിനെയാണ് കാണാതായത്. ആശ്രമം ജീവനക്കാരന്‍ കെ. ആദിഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് അന്തേവാസിയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു.ദൈഗോളിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന വിഷ്ണുവിനെ ഒരു മാസം മുമ്പാണ് സേവാശ്രമത്തില്‍ എത്തിച്ചത്.

ഒപ്പം കളിച്ചുകൊണ്ടിരുന്ന 12 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പിടിയിലായത് പ്രായപൂർത്തിയാകാത്ത 5 പേർ

ലഖ്നൗ: 12 വയസ്സുള്ള ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ ആണ് സംഭവം. 15 നും 17 നും ഇടയിൽ പ്രായമുള്ള 5 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പീഡനം നടത്തിയെന്ന് സമ്മതിച്ചതിതാൽ പ്രതികളെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിയും പ്രതികളും നാട്ടുകാരാണെന്നും ഇവർ തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച …