പയ്യന്നൂര്‍: ബിവറേജ് കോര്‍പ്പറേഷന്റെ പയ്യന്നൂര്‍ ഔട്ട്‌ലെറ്റില്‍ വില്‍പനക്കായി സൂക്ഷിച്ച മദ്യം കവര്‍ന്നു. 3140 രൂപ വിലവരുന്ന മദ്യക്കുപ്പിയാണ് മോഷ്ടിച്ചതെന്ന് പയ്യന്നൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബെവ്‌കോഷോപ്പ് ഇന്‍ ചാര്‍ജ്ജ് കണ്ണൂര്‍ പള്ളിക്കുന്നിലെ പി.കെ.നവീന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജൂലായ് 12 നു വൈകുന്നേരം 4.20 മണിക്കാണ് സംഭവം. സ്റ്റോക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.








