കാസര്‍കോട്: പുരയിടത്തിലെ സ്റ്റോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന രണ്ട് ക്വിന്റല്‍ ഉലിച്ച അടയ്ക്ക മോഷണം പോയതായി പരാതി. മുള്ളേരിയ, ബേങ്ങത്തടുത്ത, നാവുങ്കാലിലെ എന്‍. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലായ് 19നും 29നും ഇടിയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. അടയ്ക്ക സൂക്ഷിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ സ്റ്റോക്ക് റൂമില്‍ മൂന്നു ചാക്കുകളിലാക്കിയാണ് അടക്ക സൂക്ഷിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.







