പയ്യന്നൂര്‍: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആംബുലന്‍സില്‍ സുഖ പ്രസവം. ഇന്ന് (തിങ്കള്‍)രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരിക്കൂര്‍, പെരുവളത്തുപറമ്പ് സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ വീട്ടില്‍ വച്ച് വേദന അനുഭവപ്പെട്ടതോടെ ഓട്ടോ-ടാക്സിയിലാണ് കുടുംബം ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇരിക്കൂർ പെട്രോള്‍പമ്പിന് സമീപം എത്തിയപ്പോള്‍ ആംബുലന്‍സ് എത്തി. ആംബുലന്‍സില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും യുവതിയെ മാറ്റി. യുവതി നേരത്തെ തലശേരിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. അതിനാല്‍ യുവതിയെ പിന്നീട് താലൂക്കാശുപത്രിയില്‍ നിന്നു തലശ്ശേരിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.







