കാസര്‍കോട്: സ്‌കൂള്‍ ജീവനക്കാരിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിക്കോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റും മാണിക്കോത്ത് സ്‌കൂളിനു സമീപം താമസക്കാരിയുമായ ബിന്ദു (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഭര്‍ത്താവ് പരേതനായ ഉത്തേശ്. മക്കള്‍: പാര്‍വണേന്ദു, ദേവനന്ദന്‍. സഹോദരങ്ങള്‍: ജയരാമന്‍, ചന്ദ്രാവതി, ശ്രീലത, യശവനാന്ദന്‍, കുന്തരിയാക്ഷന്‍, ഹിത്തേശന്‍, പരേതനായ അശോകന്‍.







