മഹിളാ കോൺഗ്രസ്‌ മണ്ഡലം കൺവെൻഷൻ നടത്തി

ചെർക്കള : ചെങ്കള മണ്ഡലം മഹിളാ കോൺഗ്രസ്‌ പ്രവർത്തക കൺവെൻഷൻ മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരി ഉദ്ഘാടനം ചെയ്തു. ചെർക്കള കോൺഗ്രസ്‌ ഓഫീസിൽ ചേർന്നയോഗത്തിൽ നസീറ അഫ്സൽ അധ്യക്ഷത വഹിച്ചു.ഡി സി സി വൈസ് പ്രസിഡണ്ട് സി വി ജെയിംസ് മുഖ്യാതിഥി ആയിരുന്നു. മണ്ഡലം കോൺഗ്രസ്‌ പ്രസി. അബ്ദുൽ റസാഖ്‌, മഹിളാ കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ ഇ ശാന്തകുമാരി, ജമീല അഹമ്മദ്, മുൻ മണ്ഡലം പ്രസിഡണ്ട് എം. പുരുഷോത്തമൻ നായർ, ബ്ലോക്ക് കോൺ. ഭാരവാഹികളായ …

ജനകീയ സമിതിയുടെ ഇടപെടൽ ; കറുവൽത്തടുക്ക– നാരമ്പാടി–നെക്രംപാറ പി.ഡബ്ല്യു.ഡി. റോഡിന്റെയും, പൊടിപ്പള്ള- ബെളിഞ്ച- നാട്ടക്കല്ല് റോഡിന്റെയും നവീകരണ ശ്രമത്തിന് നിർണായക മുന്നേറ്റം

കാസർകോട്: കറുവൽത്തടുക്ക–നാരമ്പാടി–നെക്രംപാറ പൊതുമരാമത്ത് വകുപ്പ് റോഡിന്റെയും, പൊടിപ്പ ള്ള – ബെളിഞ്ച- നാട്ടക്കല്ല് റോഡിന്റെയും ആധുനികവത്കരണത്തിനു “കുമ്പഡാജെ ജനകീയ സമിതി” നടത്തിയ നിരന്തരമായ ഇടപെടലുകൾക്ക് ഫലം ലഭിച്ചു. ഇത് സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് ജനകീയ സമിതിക്കുനൽകിയ ഔദ്യോഗിക മറുപടി ഇക്കാര്യം വ്യക്തമാക്കുന്നു.നാട്ടുകാരുടെ ദീർഘകാല ആവശ്യമായ ഈ റോഡിന്റെ വികസനത്തിനു ജനകീയ സമിതി മുഖ്യമന്ത്രിക്കും, പൊതുമരാമത്ത്മന്ത്രിക്കും, എം.എൽ.എ. ക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിവേദനങ്ങൾ നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ പൊതുമരാമത്ത് …

മഞ്ചേശ്വരം, കുഞ്ചത്തൂരിൽ വൻ കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണം നഷ്ടപ്പെട്ടു

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ വൻ കവർച്ച. ജെ.എം റോഡിലെ നൈമ കോട്ടേജിലാണ് കവർച്ച നടന്നത്. വീട്ടുടമ ഫാത്തിമത്ത് സൗറ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലായ് 12ന് വൈകുന്നേരം അഞ്ചര മണിക്കും 17 ന് രാത്രി 12 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാര കുത്തി തുറന്നാണ് ആഭരണങ്ങൾ കൈക്കലാക്കിയത്. 24 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് …

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസ തുടങ്ങിയവക്ക് അവധി ബാധകമായിരിക്കും.​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി; നടന്‍ ലൊക്കേഷനിലെത്തി

ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ മമ്മൂട്ടി എത്തി. ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകള്‍ പങ്കിട്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് കാരക്കുടിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന ഓം പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളഴ്ച മമ്മൂട്ടി പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത്. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കളങ്കാവല്‍ എന്ന ബ്‌ളോക് ബസ്റ്റര്‍ …

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണം: കെഎസ്‌കെടിയു

കരിന്തളം: കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സ്ഥിരം ഡോക്ടർമാരെ നിയമിക്കുകയും ആശുപത്രിയുടെ പ്രവർത്തനം വൈകുന്നേരം 6 മണിവരെ ആക്കുകയും വേണമെന്ന് കെഎസ്‌കെടിയു കരിന്തളം ഈസ്റ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ കുറവു മൂലം രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു.കോയിത്തട്ട പി. കരുണാകരൻ നഗറിൽ നടന്ന സമ്മേളനം കെഎസ്‌കെടിയു ജില്ലാ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ ചാളക്കാട് ഉദ്ഘാടനം ചെയ്തു. ലെനിൻ പ്രസാദ് അധ്യക്ഷത വഹിച്ചു. എം. ചന്ദ്രൻ , വി.കെ. ജയചന്ദ്രൻ, പി.പി. രാജേഷ് പ്രമേയങ്ങൾ അവതരിപ്പിച്ചു.പാറക്കോൽ രാജൻ, കെ. …

മദ്യപിച്ച് പൂസായി രാത്രി നഗരത്തിലെത്തി, വീട്ടില്‍പോകാന്‍ ബസില്ല; സര്‍ക്കാര്‍ ബസ് തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍

അമരാവതി: വീട്ടില്‍ പോകാന്‍ മദ്യലഹരിയില്‍ ആന്ധ്ര ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ആളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ആന്ധ്രപ്രദേശ് ശ്രീ സത്യസായി ജില്ലയിലെ കദിരിയില്‍ ആണ് സംഭവം. സംഭവത്തില്‍ അനന്തപൂര്‍ സ്വദേശി ശിവപ്രസാദ് (45) പിടിയിലായി. കദിരിയില്‍ നിന്ന് അന്നമയ്യ ജില്ലയിലെ മദനപ്പള്ളി വരെ 80 കിലോമീറ്ററോളമാണ് ഇയാള്‍ ബസ് ഓടിച്ചുപോയത്. ശനിയാഴ്ചയായിരുന്നു സംഭവം. മദനപ്പള്ളിയിലേക്ക് യാത്ര ചെയ്യാനായി വെള്ളിയാഴ്ച രാത്രി വൈകിയാണ് കദിരി ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ശിവപ്രസാദ് എത്തിയത്. അര്‍ദ്ധരാത്രിയില്‍ ബസുകള്‍ ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന്, …

കുമ്പള പഞ്ചായത്തിലെ ട്രാഫിക് പരിഷ്കരണത്തെ കുറിച്ചും ബസ്റ്റാൻഡ് നിർമാണത്തെക്കുറിച്ചും പഞ്ചായത്ത് ഭരണസമിതി നിലപാട് വ്യക്തമാക്കണം: ബിജെപി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തു ഭരണസമിതി ജനങ്ങളെ അവഗണിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി മുന്നറിയിച്ചു. 50 വർഷത്തോളം പഞ്ചായത്ത് ഭരിച്ചു നാടിനെ പ്രാകൃതാവസ്ഥയിൽ തളച്ചിടുകയായിരുന്നു ഭരണ കക്ഷിയെന്നു ബി ജെ പി ആരോപിച്ചു . സമീപ പഞ്ചായത്തുകൾ പല വികസന പദ്ധതികൾ നടപ്പിലാക്കി മുമ്പോട്ടു വരുമ്പോൾ ഏക കക്ഷി ഭരണത്തിലൂടെ അധികാരത്തിൽ വന്നവർ മുമ്പുണ്ടായ പല വികസനങ്ങൾ പദ്ധതികളും ഇല്ലാതാക്കുകയായിരുന്നുവെന്നു യോഗം അപലപിച്ചു. കുമ്പള ബസ്റ്റാൻഡ്, ഓട്ടോ പാർക്കിംഗ്, കുമ്പള ഹൈസ്കൂൾ പരിസരത്തുള്ള ശുചിത്വമിഷന്റെ …

ഡാലസ് മാർത്തോമ്മാ ഇടവകയിൽ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ തറക്കല്ലു വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായി

പി പി ചെറിയാൻ ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് കാരൾട്ടൺ ഇടവകയുടെ 50-ാമത് വാർഷിക സുവർണ്ണ ജൂബിലി ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മൾട്ടി പർപ്പസ് ഹാളിന്റെയും  തറക്കല്ലു   വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഞായറാഴ്ച വൈകിട്ടാരംഭിച്ച വിശുദ്ധ ചടങ്ങുകൾക്ക് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവകയുടെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങിൽ സഭയിലെ പ്രമുഖ പട്ടക്കാരും ഫാർമേഴ്‌സ് ബ്രാഞ്ച്  എപ്പിസ്കോപ്പൽ ചർച്ച വികാരി …

മീലാദ് ഫെസ്റ്റ് പ്രവർത്തനഫണ്ട് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത്  മീലാദ് ഫെസ്റ്റിൻ്റെ പ്രവർത്തനഫണ്ട് ഉദ്ഘാടനം ഹൈദ്രോസ് ജുമാമസ്ജിദിൽ നടന്നു.   ജീവ കാരുണ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ മുഹമ്മദ്കുഞ്ഞി   കുളത്തിങ്കാൽ മീലാദ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ബറക്കാത്തിന് ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഖത്തീബ് ജുനൈദ് ജലാലി പ്രാർത്ഥന നടത്തി. ജമാഅത്ത് പ്രസിഡണ്ട് ഹബീബ് കൂളിക്കാട്, സെക്രട്ടറി കെ യു ദാവൂദ്,  ട്രഷറർ ബഷീർ മാട്ടുമ്മൽ, വൈ : പ്രസിഡണ്ട് ഹനീഫ ബികെ, …

പെരുമ്പള, കനക്കരംകോടി മൂലയിലെ സി. ഭാസ്‌കരന്‍ അന്തരിച്ചു

കാസര്‍കോട്: പരവനടുക്കത്തെ മുന്‍ ഓട്ടോ ഡ്രൈവര്‍ പെരുമ്പള, കനക്കരംകോടി മൂലയിലെ സി. ഭാസ്‌കരന്‍ (59) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് (തിങ്കള്‍) ഉച്ചയോടെ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ പ്രവാസി കൂടിയാണ് ഭാസ്‌കരന്‍.ഭാര്യ: ഉഷ. മക്കള്‍: തേജസ്, തീര്‍ത്ഥ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മധുസൂദനന്‍, ഉമ, ലീല. പരേതരായ കുഞ്ഞിരാമന്‍ – മീനാക്ഷിയമ്മ മാതാപിതാക്കളാണ്.

ഇസ്ലാമിക ആശയ പ്രകാശനത്തിൽ പണ്ഡിത ധർമ്മം മഹത്തരം: വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കുക: ഹിമമി സംഗമം

പുത്തിഗെ: പാരമ്പര്യ ഇസ്ലാമിക ചിന്തകളെയും പണ്ഡിതശ്രേഷ്ഠരേയും സമൂഹത്തിന് മുന്നിൽ നിരന്തരം താറടിക്കുന്ന വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കണമെന്നും വ്യാജ ത്വരീഖത്തുകൾക്ക് പിന്തുണ നൽകുന്ന നവീന വാദികളേയും പുത്തൻ പ്രസ്ഥാനക്കാരേയും പ്രബുദ്ധ കേരളം പണ്ടുമുതലേ തള്ളിക്കളഞ്ഞതാണെന്നും ഹിമമി സംഗമം അഭിപ്രായപ്പെട്ടു. ഇസ്ലാമിക സൗന്ദര്യ പ്രകാശനത്തിന്റെ വക്താക്കളായ നിസ്വാർത്ഥ പണ്ഡിതരെ സമൂഹത്തിനുമുന്നിൽ അപഹാസ്യരാക്കാമെന്ന ധാരണ വിലപ്പോവില്ലെന്നും സംഗമം കൂട്ടിച്ചേർത്തു. പുതിയ കാല പ്രബോധന സാധ്യതകളും നൂതന ആശയങ്ങളും ചര്‍ച്ച ചെയ്തു.മുഹിമ്മാത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല …

13 ക്രിമിനല്‍ കേസുകള്‍, 30 ലധികം വാറണ്ടുകള്‍, ഏഴുവര്‍ഷമായി ഒളിവില്‍; പ്രതി മഞ്ചേശ്വരത്ത് പിടിയില്‍

മംഗളൂരു: 13 ഓളം ക്രിമിനല്‍ കേസുകളിലെ വാറണ്ട് പ്രതി മഞ്ചേശ്വരത്ത് പിടിയില്‍. ഉള്ളാള്‍ താലൂക്കിലെ മാര്‍ഗത്തലെ സ്വദേശിയും മഞ്ചേശ്വരം പാവൂരില്‍ താമസക്കാരനുമായ ഉമ്മര്‍ നവാഫ് (33) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഏഴുവര്‍ഷമായി മഞ്ചേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഉമ്മര്‍ നവാഫിനെതിരെ 30 ലധികം ജാമ്യമില്ലാ വാറണ്ടുകളുണ്ട്. കവര്‍ച്ച, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 13 കേസുകളില്‍ പ്രതിയാണ്. ഒളിവില്‍ പോയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ടീം രൂപീകരിച്ചിരുന്നു. പ്രതിയെ തിങ്കളാഴ്ച വൈകീട്ട് മംഗളൂരു …

സര്‍ക്കാര്‍ പരിപാടി: മുതലാളിമാര്‍ തൊഴിലാളികളാകുന്നത് ഇങ്ങനെ

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര: സ്വകാര്യ ബസ്സുകളില്‍ കണ്ടക്ടര്‍, ക്ലീനര്‍ ജോലി ഇല്ലാതായി; മുതലാളിമാര്‍ ഡ്രൈവര്‍മാര്‍ എസ് സുരേന്ദ്രന്‍ കാസര്‍കോട്: കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്രയുമായി പ്രിയദര്‍ശിനി ബസ്സുകള്‍ കുതിക്കുമ്പോള്‍ സ്വകാര്യ ബസ്സുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. മുതലാളിമാര്‍ തൊഴിലാളികളായി മാറുകയും ചെയ്യുന്നു.ഡ്രൈവറുടെയും കണ്ടക്ടറുടെയും ക്ലീനറുടെയും ജോലി തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ ഡ്രൈവര്‍മാര്‍ ഒറ്റക്കു ചെയ്യുന്നു. തിരുവല്ല- പത്തനംതിട്ട റൂട്ടില്‍ സ്വകാര്യ ബസ്സുകളില്‍ മിക്കതിലും ഇപ്പോള്‍ ഡ്രൈവര്‍ മാത്രമേയുള്ളൂ. …

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് 10 ജില്ലകളില്‍ തീവ്രമഴ; പ്രളയ ഭീതി, കടലിന്റെ മക്കള്‍ പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഉച്ചയ്ക്ക്‌ശേഷം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മേഖലയില്‍ മഹാപ്രളയ …

പദ്ധതി വിഹിതം വെട്ടിക്കുറക്കല്‍; എല്‍ഡിഎഫ് കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: മുനിസിപ്പാലിറ്റികളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മറ്റി കാസര്‍കോട് നഗര സഭയിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിപിഎം വിദ്യാനഗര്‍ ലോക്കല്‍ സെക്രട്ടറി പി ജാനകി ആധ്യക്ഷ്യം വഹിച്ചു. ടിഎംഎ കരിം, എം സുമതി, ശാന്തകുമാരി, അനില്‍ ചെന്നിക്കര, കാസര്‍കോട് ലോക്കല്‍ സെക്രട്ടറി എസ് സുനില്‍ സംസാരിച്ചു.

വ്യാജ സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് ലക്ഷങ്ങള്‍

കണ്ണൂര്‍: വ്യാജ സ്വര്‍ണം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ മറ്റു രണ്ടു സ്വകാര്യ സ്ഥാപനങ്ങളില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. പിടിയിലായ പെരുവളത്തുപറമ്പ് സ്വദേശിയും മലപ്പുറത്ത് താമസക്കാരനുമായ കെപി നവാസ് (49), ഉളിക്കല്‍, വണ്ട്യാം തോടിലെ ഇ.ജെ നിധിന്‍ (30) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.ആലക്കോട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന അതുല്യ ഫിനാന്‍സില്‍ രണ്ട് വ്യാജ സ്വര്‍ണ്ണവളകള്‍ പണയം വച്ച് 1,70,000 തട്ടിയെടുത്തതായി സംഘാംഗമായ നിധിന്‍ പൊലീസിന് മൊഴി നല്‍കി. ഫെബ്രുവരി, …

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; ഡ്രൈവര്‍ മേലുദ്യോഗസ്ഥനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

പട്ന: ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാതിരുന്ന മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി. ബിഹാര്‍ സസാറാം മുനിസിപ്പല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍എല്‍ജെപി (ആര്‍വി) എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് മരണപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാര്യ ആരോപിച്ചതോടെ കേസ് പിന്നീട് രാഷ്ട്രീയ വഴിത്തിരിവായി. എന്നാല്‍ എംഎല്‍എ നിഷേധിച്ച ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഞായറാഴ്ച രാത്രി പട്നയിലേക്കുള്ള യാത്രയ്ക്കിടെയാണ് കൊലപാതകം നടന്നത്.വാഹനമോടിക്കുന്നതിനിടെ ടോയ്‌ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് …