തൃശൂര്‍: ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസിടിച്ച് വഴി യാത്രക്കാരി മരിച്ചു. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49)വാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) രാവിലെ ഏഴു മണിക്ക് പുതുക്കാട്ടാണ് അപകടം. കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം. വഴിയാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ച ശേഷം മുന്നോട്ടു നീങ്ങിയ ബസ് ദേശീയ പാതയോരത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവറെ സീറ്റില്‍ കുഴഞ്ഞുവീണ നിലയിലാണ് കാണപ്പെട്ടത്. സ്ഥലത്തെത്തിയവര്‍ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു.








