കാസര്‍കോട്; കുമ്പള, കുണ്ടങ്കേരടുക്കയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 13,700 രൂപയുമായി നാലുപേര്‍ അറസ്റ്റില്‍. കോയിപ്പാടി, കുണ്ടങ്കേരടുക്കയിലെ കെ .മുരുകേഷ് (41), കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനു സമീപത്തെ അജിത്ത് (28), കണ്ണൂര്‍, എടക്കാട്, ആയാരത്ത് സൗപര്‍ണ്ണിക ഹൗസിലെ എന്‍ പി ദിവേഷ് (36), കണ്ണപുരം, യോഗശാലയിലെ എന്‍ നാഗേഷ് (51) എന്നിവരെയാണ് കുമ്പള എസ് ഐ കെ പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്. കുണ്ടങ്കേരടുക്ക അംഗണ്‍വാടിക്കു സമീപത്തെ പൊതു സ്ഥലത്ത് പുള്ളിമുറിയെന്ന ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.







