കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ലമുഗറു, ദൈഗോളിയിലെ സായ് നികേതന്‍ സേവാശ്രമത്തിലെ അന്തേവാസിയെ കാണാതായതായി പരാതി. ഉത്തര്‍ പ്രദേശ്, ആഗ്ര, പ്രയാഗ്രാജ് സ്വദേശി വിഷ്ണു (20)വിനെയാണ് കാണാതായത്. ആശ്രമം ജീവനക്കാരന്‍ കെ. ആദിഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് അന്തേവാസിയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു.
ദൈഗോളിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന വിഷ്ണുവിനെ ഒരു മാസം മുമ്പാണ് സേവാശ്രമത്തില്‍ എത്തിച്ചത്.







