കാസര്‍കോട്: ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ ചന്ദ്രന്‍ നാലാംവാതുക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യു ഡി എഫിനു 12 വോട്ടുകളും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എൽ ഡി എഫിലെ പി വി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു.

23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം .എന്നാല്‍ പ്രസിഡണ്ട് തെരഞ്ഞടുപ്പില്‍ ഒരു വോട്ടു അസാധുവായിരുന്നു. യു ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി ചന്ദ്രൻ നാലാംവാതുക്കാലിന്റെ വോട്ടാണ് അന്ന് അസാധുവായത്. ഇതു കാരണം എല്‍ ഡി എഫിലെ പി വി രാജേന്ദ്രനാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
ആറുമാസം കഴിഞ്ഞതോടെ പ്രസിഡണ്ടിനെതിരെ ജൂലായ് 14ന് യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടു വരികയും പാസാവുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദുമ പഞ്ചായത്ത് ആസ്ഥാനത്ത് ഇന്നു (തിങ്കള്‍) പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്.









