കാസര്‍കോട്: അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മഞ്ചേശ്വരം, ഉദ്യാവറിലെ മുഹമ്മദിന്റെ കിണറ്റില്‍ വീണ ആടിനെയാണ് രക്ഷപ്പെടുത്തിയത്. അയല്‍വാസിയായ മനാഫിന്റെ ആടാണ് ഞായറാഴ്ച വൈകുന്നേരം മുഹമ്മദിന്റെ കിണറ്റില്‍ വീണത്. വീട്ടുകാര്‍ ആടിനെ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഉപ്പള ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി റെസ്‌ക്യുനെറ്റ് ഉപയോഗിച്ചാണ് ആടിനെ പുറത്തെടുത്തത്.







