ഹൃദയാഘാതം മൂലം പിലിക്കോട് വയല്‍ സ്വദേശിനി മരിച്ചു

ചെറുവത്തൂര്‍: ഹൃദയാഘാതം മൂലം പിലിക്കോട് വയല്‍ സ്വദേശിനി മരിച്ചു. വയലിലെ പരേതനായ വി. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ കെ.വി.ലീല ( 72) ആണ് മരിച്ചത്. മടിക്കൈയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി.രാമന്റെയും കെ.വി. ചിരുതേയിയുടെയും മകളാണ്. മക്കള്‍: കെ.വി. ഹേമലത (അംഗന്‍വാടി ഹെല്‍പ്പര്‍, വലിയപറമ്പ്), കെ.വി.രാജേഷ് (അസി.സെക്രട്ടറി, കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക്), കെ.വി.മിനി. മരുമക്കള്‍: എന്‍.വി.ശശിധരന്‍(വലിയപറമ്പ്), രമ്യ.എം.കെ(അദ്ധ്യാപിക, എ.ബി.എസ്. ഗ്ലോബല്‍ സ്‌കൂള്‍, തൃക്കരിപ്പൂര്‍), കെ.അരവിന്ദാക്ഷന്‍ (നെല്ലിക്കുന്ന്). സഹോദരങ്ങള്‍: പരേതയായ കെ. വി.മീനാക്ഷി (കയ്യൂര്‍ ), കെ.വി നാരായണി(ചൂരിക്കൊവ്വല്‍), കെ.വി.ഭാസ്‌കരന്‍, കെ.വി.കാര്‍ത്യായനി, കെ.വി.സുകുമാരന്‍, കെ.വി. കുഞ്ഞിരാമന്‍(മൂവരും ചാളക്കടവ്). തിങ്കളാഴ്ച 12 മണിക്ക് മട്ടലായി പൊതു ശ്മശാനത്തില്‍ സംസ്‌കാരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page