ചെങ്കള: റഹ്മത്ത് നഗർ ജമാഅത്ത്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസി യുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി .ജീവിതത്തിൽ തഖ്‌വയും വിനയവും കൈവിടാതെ സൂക്ഷിച്ച പണ്ഡിതനാണ് ആലിക്കുട്ടി മുസ്ലിയാരെന്നു യോഗം അനുസ്മരിച്ചു . ഖത്തീബ് അബ്ദുസ്സലാം അസ് ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹാരിസ് ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ധീൻ ഹാജി, സെക്രട്ടറി ബി. കെ അബ്ദുൽ ഗഫൂർ, എം.എം അബ്ദുൽ ഖാദർ,ഹനീഫ് പാറ, ഹനീഫ് ചെങ്കള, അബ്ദുറഹ്മാൻ അസ്‌നവി, ഇബ്രാഹിം മദനി, ഇബ്രാഹിം ഹനീഫി, അസ്‌ലം പ്രസംഗിച്ചു. സംസാരിച്ചു.







