ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; ഡ്രൈവര്‍ മേലുദ്യോഗസ്ഥനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

പട്ന: ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാതിരുന്ന മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി. ബിഹാര്‍ സസാറാം മുനിസിപ്പല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍
എല്‍ജെപി (ആര്‍വി) എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് മരണപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാര്യ ആരോപിച്ചതോടെ കേസ് പിന്നീട് രാഷ്ട്രീയ വഴിത്തിരിവായി. എന്നാല്‍ എംഎല്‍എ നിഷേധിച്ച ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഞായറാഴ്ച രാത്രി പട്നയിലേക്കുള്ള യാത്രയ്ക്കിടെയാണ് കൊലപാതകം നടന്നത്.
വാഹനമോടിക്കുന്നതിനിടെ ടോയ്‌ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡ്രൈവര്‍ മിതിലേഷ് കുമാര്‍ പൊലീസിനോട് സമ്മതിച്ചു. ആദ്യം ചോദ്യംചെയ്യലില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ അജ്ഞാതരായ ആക്രമികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വിമല്‍ കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി മിതിലേഷ് കുമാര്‍ കുറ്റം സമ്മതിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ മിതിലേഷിന് ടോയ് ലറ്റില്‍ പോകണമെന്ന് തോന്നി. ഇക്കാര്യം മേലുദ്യോഗസ്ഥനായ വിമല്‍കുമാറിനോട് സൂചിപ്പിച്ചെങ്കിലും, വാഹനം നിര്‍ത്താന്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ച്ചയായ ജോലി ഭാരവും മിതിലേഷിനെ പ്രകോപിതനാക്കിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലം ഫോറന്‍സിക് സംഘം സന്ദര്‍ശിച്ചു. കൊലയ്ക്കു ഉപയോഗിച്ച ഇരുമ്പ് വടിക്കായി മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page